സ്വർണവിലയിൽ വീണ്ടും വർധന
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപ വർധിച്ച് 73,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. 9,150 രൂപയായിരുന്ന ഒരു ഗ്രാം സ്വർണവില 9,170 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില. തുടർച്ചയായി അഞ്ചാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.
ഇന്നലെ രണ്ടു തവണയാണ് സ്വർണവില വർധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണ വില ചെറിയ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.
രാവിലെ ഗ്രാമിന് അഞ്ച് രൂപയും വൈകുന്നേരം 40 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 45 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 9150 രൂപയായാണ് ഉയർന്നത്. പവന്റെ വില 73200 രൂപയായാണ് വർധിച്ചത്. ആഗോളവിപണിയിലും സ്വർണവില ഉയർന്നു. ആഗോളതലത്തിൽ ഉടലെടുത്ത സംഘർഷസാഹചര്യം മൂലം ഡോളർ ഇടിയുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

