സ്വർണത്തിന് വൈകീട്ട് വീണ്ടും കൂടി; ഇന്ന് വില മാറിയത് മൂന്ന് തവണ
text_fieldsകൊച്ചി: സർവകാല റെക്കോഡിട്ട് തുടങ്ങി, ഇടക്കൊന്ന് കിതച്ചു, വീണ്ടും കുതിച്ച് സ്വർണവില റെക്കോഡിനരികിലേക്ക്. 94,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ പുതിയ വില. ഗ്രാമിന് 120 രൂപ വർധിച്ച് 11, 765 രൂപയിലെത്തി.
തിങ്കളാഴ്ചയിലെ 91,960 ൽ നിന്ന് ചൊവ്വാഴ്ച രാവിലെ പവന് 2400 രൂപ വർധിച്ച് 94,360 രൂപയെന്ന റെക്കോഡ് വിലയിലെത്തിയിരുന്നു. എന്നാൽ, ഉച്ചയോടെ 1200 രൂപ കുറഞ്ഞ് 93,160 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,795 രൂപയിൽ നിന്ന് 11,645 രൂപയിലെത്തുകയായിരുന്നു. എന്നാൽ, വൈകുന്നേരം വീണ്ടും വില ഉയരുന്നതാണ് കണ്ടത്. പവന് 960 രൂപ വർധിച്ച് 94,160 രൂപയിലെത്തി.
ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 94,360 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 86,560 ഒക്ടോബർ മൂന്നിനും രേഖപ്പെടുത്തി.
ഒക്ടോബർ ഒന്നിന് പവൻ വില 87000 രൂപയായിരുന്നു. എന്നാൽ വൈകിട്ടോടെ 87440 ഉയർന്നു. തുടർന്ന് മൂന്നാം തീയതി രാവിലെ വില 86,560 രൂപയിലും വൈകിട്ട് 86920 രൂപയിലും എത്തി. നാലിനും അഞ്ചിനും വില 87560 രൂപയായിരുന്നു. ആറി നും ഏഴിനും യഥാക്രമം 88560, 89480 രൂപയായിരുന്നു വില.
എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു. ഒമ്പതാം തീയതി 91040ലേക്ക് ഉയർന്ന വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.
പതിനൊന്നാം തീയതി 91120 രൂപയിലേക്ക് വീണ്ടും ഉയർന്ന സ്വർണവില വൈകിട്ട് 91720 രൂപയിലേക്ക് വീണ്ടും കയറി. പന്ത്രണ്ടാം തീയതി ഈ വില തുടർന്ന ശേഷം തിങ്കളാഴ്ച 91960 രൂപയിലേക്ക് കുതിച്ചു.
ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ഡിമാൻഡ് വർധിച്ചത് വില ഉയരാൻ കാരണമായത്. കൂടാതെ, ഡോളർ വില കുതിച്ചു കയറിയതും രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമായതും സ്വർണ വില വർധിക്കാൻ ഇടയാക്കി.
സ്വർണത്തിന്‍റെ വില പരിധി നിർണയിക്കാൻ സാധിക്കാത്ത വിധത്തിൽ വില കുതിക്കുകയാണെന്ന് ഗോൾഡ് ആൻഡ് സിൽവർ മൻച്ചന്‍റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. 2200 ഡോളറിൽ നിന്ന് 4165 ഡോളറിലേക്ക് രാജ്യാന്തര സ്വർണവില എത്തിയിട്ടുള്ളത്. ഇന്‍റർനാഷണൽ ഹാർഡ് കറൻസിയായി സ്വർണം മാറി. ഓഹരി വിപണി അടക്കം തകർന്നടിഞ്ഞ സാഹചര്യത്തിലാണ് സ്വർണം കുതിക്കുന്നത്. സ്വർണ വില വീണ്ടും വർധിക്കുമെന്നാണ് ലഭിക്കുന്ന സൂചനകളെന്നും അബ്ദുൽ നാസർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

