Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കുറഞ്ഞു;...

സ്വർണവില കുറഞ്ഞു; വീണ്ടും 40,000ത്തിൽ താഴെയെത്തി

text_fields
bookmark_border
സ്വർണവില കുറഞ്ഞു; വീണ്ടും 40,000ത്തിൽ താഴെയെത്തി
cancel

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും കുറഞ്ഞു. പവൻ വില 40,000ത്തിൽ താഴെയെത്തി. ബുധനാഴ്ച വലിയ രീതിയിൽ ഉയർന്നശേഷം വില വീണ്ടും കുറയുകയായിരുന്നു. നിലവിൽ 39,840 രൂപയാണ്​ ഒരു പവൻ സ്വർണത്തിന്‍റെ വില.

ഗ്രാമിന്‍റെ വില 4980 രൂപയായി കുറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ സ്വർണവിലയിൽ വലിയ മുന്നേറ്റമാണ്​ ഉണ്ടായത്​. വ്യാപാരം തുടങ്ങിയുടൻ സ്വർണവില 40,000 രൂപ കടന്നിരുന്നു. എന്നാൽ, തുടർന്നുള്ള വ്യാപാരത്തിൽ സ്വർണത്തിന്​ മികവ്​ നിലനിർത്താനായില്ല.

മൾട്ടി കമ്മോഡിറ്റി എക്സ്​ചേഞ്ചിൽ സ്വർണത്തിന്‍റെ ഭാവിവില 1.64 ശതമാനം ഉയർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണത്തിന്‍റെ വില വൻതോതിൽ ഉയർന്നിരുന്നു. വിപണിയിൽ 2,069 ഡോളറിലാണ്​ സ്വർണത്തിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്​. യു.എസിന്‍റെ സ്വർണ ഭാവി വിലകളും ഉയർന്നിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rate
News Summary - Gold price in kerala increased
Next Story