Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണ വില ഉയർന്നു

സ്വർണ വില ഉയർന്നു

text_fields
bookmark_border
സ്വർണ വില ഉയർന്നു
cancel
Listen to this Article

കൊച്ചി: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 4,720 രൂപയാണ് സ്വർണത്തിന്റെ ഇന്നത്തെ വില. പവന്റെ വില 37,760 രൂപയായും ഉയർന്നു.

യു.എസ് ട്രഷറി വരുമാനം കുറഞ്ഞത് മഞ്ഞലോഹത്തിന് കരുത്താകുകയായിരുന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുമെന്ന പ്രഖ്യാപനമാണ് യു.എസ് ട്രഷറി വരുമാനത്തെ സ്വാധീനിച്ചത്. ഇതോടെ നിക്ഷേപകർക്ക് സ്വർണത്തിന് മേൽ പ്രിയമേറുകയായിരുന്നു.

എം.സി.എക്സ് എക്​സ്ചേഞ്ചിൽ സ്വർണം 0.18 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. സ്വർണവില 93 രൂപ ഉയർന്ന് 50,915ലെത്തി. സ്​പോട്ട് ഗോൾഡിന്റെ വിലയും ഉയരുകയാണ്. 10 ഗ്രാമിന്റെ വില 51,205 രൂപയായാണ് ഉയർന്നത്. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി സ്​പോട്ട് ഗോൾഡിന്റെ വില 52,000 രൂപയിൽ താഴെ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold
News Summary - Gold price hiked
Next Story