Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാറ്റ് കുറയാതെ മഞ്ഞലോഹം; സ്വർണവിലയിൽ വീണ്ടും കുതിപ്പ്

text_fields
bookmark_border
Gold
cancel
Listen to this Article

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന്റെ വിലയിൽ 175 രൂപയുടെ വർധനയാണ് ഉണ്ടായത്. 13,355 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വിലയിൽ 1400 രൂപയുടെ വർധനയാണ് ഉണ്ടായത്. 1,06,840 രൂപയായാണ് സ്വർണവില പവന് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില 140 രൂപ വർധിച്ചു. 11,060 രൂപയായാണ് സ്വർണവില വർധിച്ചത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ വൻ വർധനയുണ്ടായി. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 1.5 ശതമാനം വർധനയുണ്ടായി. സ്വർണവില ഔൺസിന് 4,663.37 ഡോളറായാണ് ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 1.6 ശതമാനത്തിന്റെ വർധനയുണ്ടായി. ഔൺസിന് 4,669.90 ഡോളറായാണ് സ്വർണവില വർധിച്ചത്.

ഗ്രീൻലാൻഡിന്റെ പേരിൽ യുറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക നികുതി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് സ്വർണവില വർധിക്കുന്നതിനുളള പ്രധാനകാരണം. ഗ്രീൻലാൻഡ് ഒരു ആഗോള രാഷ്ട്രീയ വിഷയമായി ഉയരുന്നുവെന്ന തോന്നൽ വലിയ രീതിയിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. ഇത് തന്നെയാണ് വില ഉയരാനുള്ള പ്രധാനകാരണം.

അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. ​ബോംബെ സൂചിക സെൻസെക്സിൽ 400 പോയിന്റ് നഷ്ടമാണ് ഉണ്ടായത്. ദേശീയ സൂചിക നിഫ്റ്റിയിൽ 134 പോയിന്റ് നഷ്ടമുണ്ടായി. 25,558 പോയിന്റിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യക്കൊപ്പം മറ്റ് ആഗോള ഓഹരി വിപണികളും നഷ്ടത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold Price Hike in kerala
Next Story