Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണ്ണം എക്കാലത്തെയും...

സ്വർണ്ണം എക്കാലത്തെയും ഉയർന്ന നിലയിൽ; ഇന്ന്​ കൂടിയത്​ 320 രൂപ

text_fields
bookmark_border
gold-rate
cancel

മുംബൈ: ​ആഗോള സാമ്പത്തിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സ്വർണ്ണ വില ഉയരുന്നു. വെള്ളിയാഴ്​ച ​ഗ്രാമിന് ​ 40 രൂപ വർധിച്ച്​ 3180 രൂപയായി. പവന്​ 320 രൂപ ഉയർന്ന്​ 25,440 രൂപയിലെത്തി. രാജ്യാന്തര വിപണിയിലും സ്വർണ്ണ വില ഉയരുകയാണ്​.

അന്താരാഷ്​ട്ര വിപണിയിൽ ഉണ്ടായ വർധന തന്നെയാണ്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്​. ആഗോള വിപണിയിൽ സ്വർണ്ണ വിലയിൽ 1.3 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​. ഔൺസിന്​ 1,405.83 ഡോളറാണ്​ സ്വർണ വില. 2003ന്​ ശേഷം ഇതാദ്യമായാണ്​ സ്വർണ്ണ വിലയിൽ ഇത്രയും വർധന രേഖപ്പെടുത്തുന്നത്.​

യു.എസ്​ ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന വാർത്തകളാണ്​ സ്വർണത്തിന്​ കരുത്തേകിയത്​​. യു.എസിൽ ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനവും കുറയുകയാണ്​. ഇത്​ സ്വർണ്ണത്തിൽ നിക്ഷേപം വർധിക്കാൻ കാരണമാകുന്നുണ്ട്​. ഇതിന്​ പു​റമേ യുറോപ്യൻ സെൻട്രൽ ബാങ്കും, ജപ്പാൻ ബാങ്കും സാമ്പത്തിക സ്ഥിതി സംബന്ധിച്ച്​ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്​. ഇതും മഞ്ഞ ലോഹത്തിൻെറ വില ഉയരാൻ കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsus economy
News Summary - Gold Price hike-Business news
Next Story