സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്
text_fieldsകൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണത്തിന് നേരിയ ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,125 രൂപയും പവന് 240 കുറഞ്ഞ് 1,13,000 രൂപയുമാണ് ഇന്നത്തെ വില. ശനിയാഴ്ച രണ്ട് തവണ സ്വർണ വിലയിൽ ചാഞ്ചാട്ടം ഉണ്ടായിരുന്നു. രാവിലെ വൻ ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെ ഉച്ച തിരിഞ്ഞ് പവന് 1,120 രൂപ വർധിച്ച് 1,13,240 രൂപയാവുകയായിരുന്നു. ഗ്രാമിന് 140 രൂപയും അന്ന് കൂടി.
ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ മാറ്റത്തിന് കാരണം. ഇന്ന് ബ്രെന്‍റ് ക്രൂഡ് ബാരലിന് 3 ശതമാനം ഉയർന്ന് 107 ഡോളറിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധവും തുടർന്ന് പ്രധാന ചരക്ക് പാതയായ ഹുർമുസിലെ ഗതാഗതം തടസപ്പെടുമെന്ന ആശങ്കയുമാണ് ക്രൂഡിനെയും അതുവഴി സ്വർണ വിലയെയും സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 സ്വർണ വിലയിലെ റെക്കോർഡ്.
സെപ്റ്റംബറിലെ സ്വർണവില
01: 1,15,080 (Morning)
01: 1,13,720 (After noon)
02: 1,11,480
03: 1,13,920
04: 1,14,880
05: 1,13,520
06: 1,13,520
07: 1,13,040
08: 1,13,920
09: 1,13,160
10: 1,14,040
11: 1,12,120
12.1,14,040
13. 1,13,240
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

