ലക്ഷം കടന്നും സ്വർണം കുതിച്ചേക്കും; നിലപാടില്ലാത്ത ട്രംപും മഞ്ഞലോഹം വാങ്ങിക്കുട്ടുന്ന ബാങ്കുകളും വില കൂട്ടും
text_fieldsപ്രവചനങ്ങൾക്ക് അതീതമായ കുതിപ്പാണ് സ്വർണം ഇപ്പോൾ നടത്തുന്നത്. 2025ൽ മാത്രം 50 ശതമാനത്തിന്റെ വർധനവാണ് സ്വർണത്തിനുണ്ടായത്. 2022 മുതലുള്ള വർധന കണക്കാക്കിയാൽ ഏകദേശം 140 ശതമാനത്തിന്റെ ഉയർച്ച സ്വർണത്തിലുണ്ടായിട്ടുണ്ട്. നിലവിലുള്ള സാമ്പത്തികസ്ഥിതി വിവിധ കേന്ദ്രബാങ്കുകളുടെ നയവുമെല്ലാം സ്വർണവില ഇനിയും ഉയരുമെന്ന സൂചനകളാണ് നൽകുന്നത്.
കേന്ദ്രബാങ്കുകളുടെ വാങ്ങലും കറൻസിയിലുള്ള വിശടൊസം നഷ്ടംപ്പെടുന്നതും ഫെഡറൽ റിസർവ് പോലുള്ള ഏജൻസികൾ നിരക്ക് കുറക്കാനുള്ള സാധ്യതയും സ്വർണവിലയെ ഇനിയും ഉയർത്തുമെന്ന് തന്നെ പ്രവചിക്കുകയാണ് കമോഡിറ്റി റിസർച്ച് സ്ഥാപനമായ എസ്.എം.സി ഗ്ലോബൽ സെക്യൂരിറ്റി തലവ വന്ദന ഭാരതി. 2026ഓടെ പവന്റെ വില 13,000 കടക്കുമെന്നാണ് അവർ പ്രവചിക്കുന്നത്. പവൻ വില 15,000 കടന്നാലും അദ്ഭുതപ്പെടാനില്ലെന്നും അവർ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,150നും 4250നും ഇടക്ക് നിൽക്കുമെന്ന് അവർ പ്രവചിക്കുന്നു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഡിസംബറിലേക്കുള്ള സ്വർണത്തിന്റെ ഭാവിവിലകൾ ഗ്രാമിന് ഇപ്പോൾ തന്നെ 12,000 പിന്നിട്ടുകഴിഞ്ഞു. ആഗോള സമ്പദ്‍വ്യവസ്ഥയിലെ അസ്ഥിരതയും യു.എസ് ഫെഡറൽ റിസർവ് പലിശകുറക്കാനുള്ള സാധ്യതയും ഡോളർ ദുർബലമാവുന്നതും സ്വർണവില ഉയരാൻ കാരണമാകുമെന്ന് എസ്.വി.പി റിസർച്ച് റെലിഗാറെ ബ്രോക്കിങ് ലിമിറ്റഡ് തലവൻ അജിത് മിശ്ര പറഞ്ഞു.
ഇതിനൊപ്പം വിവിധ കേന്ദ്രബാങ്കുകൾ കറൻസിയിൽ നിന്നും സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഇ.ടി.എഫുകളിലേക്കും വലിയ രീതിയിൽ പണമൊഴുകുന്നുണ്ട്. സെപ്തംബറിലെ ഇന്ത്യയിലെ ഇ.ടി.ഫ് മൂല്യം 902 മില്യൺ ഡോളറിലേക്ക് എത്തിയിരുന്നു. ഇതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില ഉയരുമെങ്കിലും അത്രപെട്ടെന്ന് ഗ്രാമിന് 15,000 തൊടില്ലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

