Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണം ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു

text_fields
bookmark_border
സ്വർണം ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു
cancel

കൊച്ചി: സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്100 രൂപ കുറഞ്ഞ് 13,010 രൂപ ആയി. പവന് 800 രൂപ കുറഞ്ഞ് 1,04,080 രൂപയും ആയി. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ ഗ്രാമിന് 80 രൂപ കുറഞ്ഞ് 10,695 രൂപ ആയി. അതേസമയം, 85,560 ആണ് പവന് വില. ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 45 ഡോളർ ഇടിഞ്ഞ് 4,035.49 ഡോളർ ആയി. വെള്ളി വിലയിൽ 0.97 ഡോളർ കുറഞ്ഞ് ഔൺസിന് 57.92 ഡോളറായി.

ഇന്ന് രണ്ടാം തവണയാണ് സ്വർണ വില ഇടിയുന്നത്. രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 85 രൂപ കുറഞ്ഞ് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായിരുന്നു.

യു.എസ് പണപ്പെരുപ്പമാണ് സ്വർണ വിലയിലെ ഈ അടിക്കടിയുള്ള ഇടിവിന് കാരണം. പണപ്പെരുപ്പം കുറയാതിരുന്നതോടെ ഫെഡറൽ റിസർവ് ബാങ്ക് പലിശ കുറക്കാതെ വരികയും ഭാവിയിൽ പലിശ വർധിക്കുമെന്ന സൂചന ലഭിക്കുകയും ചെയ്തു. തുടർന്ന് യു.എസ് ബോണ്ട് നിക്ഷേപം കൂടുതൽ ആകർഷകമായി മാറി. സ്വർണത്തെക്കാൾ പണമൊഴുക്ക് ബോണ്ടുകളിലേക്കായതോടെയാണ് വില ഇടിയാൻ തുടങ്ങിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold fell for the second time today
Next Story