Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുത്തനെ താഴേക്ക് പതിച്ച് സ്വർണം; വിലയിൽ വൻ ഇടിവ്

text_fields
bookmark_border
Gold Rate
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന്റെ വിലയിൽ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 70,200 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 205 രൂപയുടെ കുറവുണ്ടായി. 8775 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കുറഞ്ഞത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഇടിയുകയാണ്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞനിരക്കിലേക്കാണ് ലോകവിപണിയിൽ സ്വർണം വീണത്. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വർണ വില കുറയാനുള്ള പ്രധാന കാരണം.

സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 1.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,228.70 ഡോളറായാണ് ഔൺസിന് സ്വർണത്തിന്റെ വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വിലയും ഇടിയുകയാണ്. 2.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഔൺസിന് 3,236.10 ഡോളറായാണ് വില കുറഞ്ഞത്.

നേരത്തെ ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര കരാർ ഉണ്ടാക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് യു.എസ് ​പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതും സ്വർണവില കുറയുന്നതിനുള്ള കാരണമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold falls sharply; huge drop in price
Next Story