Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില വീണ്ടും കുറഞ്ഞു

text_fields
bookmark_border
സ്വർണവില വീണ്ടും കുറഞ്ഞു
cancel

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞുകൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായി കുറഞ്ഞു. പവന്റെ വില 320 രൂപ കുറഞ്ഞ് 71,600 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ​ഈ മാസത്തിൽ എട്ടാം തീയതിയാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. 73,040 രൂപയായാണ് സ്വർണവില ഉയർന്നത്. ഒരുഘട്ടത്തിൽ ഈ മാസത്തിൽ സ്വർണവില 68,000 രൂപയിലേക്ക് താഴ്ന്നിരുന്നു.

ലോകവിപണിയിലും സ്വർണവില ഇടിയുകയാണ്. യുറോപ്യൻ യൂണിയനുമേൽ അധിക നികുതി ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് ജൂലൈ ഒമ്പത് വ​രെ നീട്ടിയതാണ് വിലയെ സ്വാധീനിക്കുന്നത്.

സ്​പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,346.59 ഡോളറായാണ്. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഇടിയുകയാണ്. 3,345 ഡോളറായാണ് സ്വർണത്തിന്റെ ഭാവി വിലകൾ കുറഞ്ഞത്. അതേസമയം, യു.എസ് സർക്കാറിന്റെ നടപടികൾ വരും ദിവസങ്ങളിലും ഡോളറിനെ ദുർബലമാക്കുമെന്നതിനാൽ ഭാവിയിലും സ്വർണത്തിന്റെ വില ഉയരാനുള്ള സാധ്യത തന്നെയാണ് കാണുന്നത്.

വെള്ളിയാഴ്ച രണ്ടാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. രണ്ട് ശതമാനം വർധനയാണ് ഉണ്ടായത്. വരും ദിവസങ്ങളിലുള്ള ഡോണൾഡ് ട്രംപിന്റെ നടപടികളാവും സ്വർണവിലയെ സ്വാധീനിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold decrease in kerala
Next Story