Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവിലയിൽ വീണ്ടും വർധന

text_fields
bookmark_border
സ്വർണവിലയിൽ വീണ്ടും വർധന
cancel

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. പവന് 520 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 73,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വിലയിൽ 65 രൂപയുടെ വർധനയുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9140 രൂപയായി ഉയർന്നു. ആഗോളവിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്.

ലോകവിപണിയിലും സ്വർണത്തിന്റെ വില ഒരു ശതമാനം ഉയർന്നു. സ്​പോട്ട് ഗോൾഡിന്റെ വില ഒരു ശതമാനം ഉയർന്ന് ഔൺസിന് 3,356.3 ഡോളറായി ഉയർന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 1.4 ശതമാനം ഉയർന്ന് ഔൺസിന് 3,371 ഡോളറായി. പുതിയ തീരുവ സംബന്ധിച്ച ഡോണൾഡ്ട്രംപിന്റെ പ്രഖ്യാപനം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

കാനഡക്കുമേൽ 35 ശതമാനം നികുതി ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിന് പുറമേ വിവിധ രാജ്യങ്ങൾക്കുമേൽ 15 മുതൽ 20 ശതമാനം വരെ നികുതി ഈടാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പുറമേ യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചെമ്പിന് 50 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു.

ഫെഡറൽ റിസർവ് ഗവർണർ ഈ മാസം പലിശനിരക്ക് കുറച്ചുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. 50 ബേസിക് പോയിന്റിന്റെ കുറവ് പലിശനിരക്കുകളിൽ കുറക്കുമെന്നാണ് സൂചന. അതേസമയം, സ്​പോട്ട് സിൽവറിന്റെ വിലയും ഉയർന്നിട്ടുണ്ട്.

3.9 ശതമാനം ഉയർച്ചയാണ് സ്​പോട്ട് സിൽവറിനുണ്ടായത്. 38.46 ഡോളറായാണ് വില ഉയർന്നത്. പ്ലാറ്റിനിയം വില 2.8 ശതമാനം ഉയർന്ന് 1,399.13 ഡോളറായി. പല്ലേഡിയം വിലയിൽ 6.5 ശതമാനം ഉയർന്ന് 1,216.12 ഡോളറായി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold climbs over 1% on safe-haven bids
Next Story