Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightനടുവൊടിച്ച്​...

നടുവൊടിച്ച്​ ഇന്ധനവില;എണ്ണക്കമ്പനികൾ നേടിയത്​ കോടികളുടെ കൊള്ളലാഭം

text_fields
bookmark_border
നടുവൊടിച്ച്​ ഇന്ധനവില;എണ്ണക്കമ്പനികൾ നേടിയത്​ കോടികളുടെ കൊള്ളലാഭം
cancel

കൊച്ചി: നികുതിയിലൂടെയും സബ്​സിഡി ഒഴിവാക്കിയും കേ​ന്ദ്രസർക്കാറും വില വർധിപ്പിച്ച്​ എണ്ണക്കമ്പനികളും ഇതിനകം നേടിയത്​ കോടികളുടെ കൊള്ളലാഭം. അന്താരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില സമീപകാലത്തെ കുറഞ്ഞ നിലയിൽ. എന്നിട്ടും സാധാരണക്കാരുടെ നടുവൊടിച്ച്​ ഇന്ധനവില കുതിക്കുന്നു. രാജ്യത്തി​െൻറ ശ്രദ്ധയാകർഷിച്ച്​ കർഷകസമരവും സംസ്ഥാനത്ത്​ തദ്ദേശതെരഞ്ഞെടുപ്പും സജീവമായിരിക്കെ വലിയ ചർച്ചകൾക്കും പ്രതിഷേധത്തിനുമിടനൽകാതെയാണ്​ ഇന്ധനവിലയുടെ മറവിലെ കൊള്ള.

എക്​സൈസ്​ നികുതിയിലൂടെ കേന്ദ്രസർക്കാറും മൂല്യവർധിത നികുതിയിലൂടെ സംസ്ഥാനങ്ങളും കോടികളുടെ വരുമാനം ഉണ്ടാക്കിയപ്പോഴും അസംസ്​കൃത എണ്ണ വിലയിടിവി​െൻറ ആനുകൂല്യം ഇന്ധനവിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക്​ കൈമാറാൻ തയാറായില്ല. മാസങ്ങളായി പാചകവാതക സബ്​സിഡി ഒഴിവാക്കി ആ വഴിക്കും കേന്ദ്രം നേട്ടമുണ്ടാക്കി. എണ്ണക്കമ്പനികളും ഈ കാലയളവിൽ വലിയ ലാഭമുണ്ടാക്കിയതായി അവരുടെ സാമ്പത്തികഫലങ്ങൾ വ്യക്തമാക്കുന്നു. കാര്യമായ പ്രതിഷേധങ്ങൾ ഒരു കോണിൽനിന്നുമില്ലാത്തത്​ ബന്ധപ്പെട്ടവർ മുതലെടുക്കുകയും ചെയ്യുന്നു.

പെട്രോളിയം പ്ലാനിങ്​ ആൻഡ്​​ അനാലിസിസ്​ സെല്ലി​െൻറ 2019-20ലെ പ്രാഥമിക കണക്ക്​ പ്രകാരം ​പെട്രോളിയം ഉൽപന്നങ്ങളുടെ എക്​സൈസ്​ നികുതിയിലൂടെ കേന്ദ്ര ഖജനാവിലെത്തിയത്​ 1,47,975 കോടിയാണ്​. അഞ്ചുവർഷം മുമ്പ്​ ഇത്​ 99,068 കോടി മാത്രമായിരുന്നു. ഈ കാലയളവിൽ സംസ്ഥാനങ്ങൾക്ക്​ വാറ്റിലൂടെ 1,43,952 കോടി കിട്ടി. 2014ൽ മോദി അധികാരത്തിൽ വരുമ്പോൾ പെട്രോൾ ലിറ്ററിന്​ 9.48 രൂപയും ഡീസലിന്​ 3.56 രൂപയുമായിരുന്നു എക്​സൈസ്​ നികുതി. പത്തുതവണയായി വർധിപ്പിച്ച്​ ഇതിപ്പോൾ യഥാക്രമം 32.98 രൂപയിലും 31.83 രൂപയിലുമെത്തി.

ഈ വർഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്​ 6227.31 കോടിയും ബി.പി.സി.എല്ലിന്​ 2247.75 കോടിയും എച്ച്​്​.പി.സി.എല്ലിന്​ 2477.45 കോടിയുമാണ്​ ലാഭം. ആറുമാസമായി പാചകവാതക സബ്​സിഡി വിതരണം നിർത്തിയതിലൂടെ കേന്ദ്രത്തിന്​ ലഭിക്കുന്ന ലാഭം 20,000 കോടിയിലധികമാണ്. അസംസ്​കൃത എണ്ണവില ബാരലിന്​ 47.95 ഡോളർ മാത്രമാണെങ്കിലും ​വെള്ളിയാഴ്​ചയും പെ​​​ട്രോളിന്​ 20 പൈസയും ഡീസലിന്​ 21 പൈസയും കൂടി. നവംബർ ഒന്നിനുശേഷം വർധന യഥാക്രമം 1.97 രൂപയും 2.05 രൂപയും. തിരുവനന്തപുരത്ത്​​ ഇന്നലെ പെ​​ട്രോളിന്​ 84.86 രൂപയും കൊച്ചിയിൽ 83.02 രൂപയുമാണ്​. ഡീസലിന്​ യഥാക്രമം 88.12 രൂപയും 86.28 രൂപയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetrolDisel
Next Story