വിജയത്തിന്റെയും വിശ്വാസത്തിന്റെയും രുചിക്കൂട്ട്
text_fieldsഭക്ഷ്യ ഉൽപന്നങ്ങളിൽ തുടങ്ങി വ്യവസായ രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ഇവൻറ് മാനേജ്മെൻറ് രംഗത്തും സ്വർണ വ്യാപാര മേഖലയിലും കരുത്തറിയിച്ച് ഫിദ ഗ്രൂപ്പ് മുന്നേറുകയാണ്
നറുമണവും രുചിയുമൊത്ത രസക്കൂട്ടുപോലെയാണ് ഫിദ ഗ്രൂപ്പിന്റെ പ്രവർത്തനം. കണ്ണൂരിന്റെ നന്മയിലും വിശ്വാസ്യതയിലും തുടങ്ങി കഠിനാധ്വാനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പാതയിൽ മലബാറും കടന്ന് മലയാളികൾ ഉള്ളിടത്തെല്ലാം സാന്നിധ്യമാവുകയാണ് ഫിദയെന്ന മഹാപ്രസ്ഥാനം...
ഭക്ഷ്യ ഉൽപന്നങ്ങളിൽ തുടങ്ങി വ്യവസായരംഗത്ത് മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോൾ ഇവൻറ് മാനേജ്മെൻറ് രംഗത്തും സ്വർണവ്യാപാര മേഖലയിലും കരുത്തറിയിച്ച് ഫിദ ഗ്രൂപ് മുന്നേറുകയാണ്. ഇലക്ട്രോണിക്സ്, ബിൽഡേഴ്സ്, റിയൽ എസ്റ്റേറ്റ്, കോസ്മെറ്റിക്സ് രംഗത്തും ഇവർ സജീവമാണ്.
കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ 30 വർഷങ്ങൾക്ക് മുമ്പ് എം.കെ.കെ ഫുഡ്സ് എന്ന പേരിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. കമ്പനിയുടെ സി.ഇ.ഒയും എക്സിക്യൂട്ടിവ് ഡയറക്ടറും മാട്ടൂൽ മടക്കര സ്വദേശിയുമായ കെ. അബ്ദുൽ ജലീലിന്റെ ദീർഘവീക്ഷണത്തിലും ആത്മവിശ്വാസത്തിലും ചിട്ടയായ പ്രവർത്തനത്തിലൂടെയുമാണ് ഫിദ ഗ്രൂപ് ഇന്നത്തെ നിലയിലേക്ക് വളർന്നത്.
അബ്ദുൽ ജലീൽ അബൂദബിയിൽ ജോലിചെയ്യവെ സ്വന്തമായി മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നരീതിയിൽ ഒരു തൊഴിൽസംരംഭം തുടങ്ങണമെന്ന ചിന്തയിലാണ് സംരംഭം വിപുലീകരിച്ചത്. പാലക്കാടൻ മട്ടയിൽ തുടങ്ങി ബിരിയാണി അരി, ആട്ട, പത്തിരിപ്പൊടി, മുളകുപൊടി എന്നിങ്ങനെ കലർപ്പുകലരാത്ത ഉൽപന്നങ്ങളും വിശ്വാസ്യതയും ചേർന്നപ്പോൾ സംരംഭങ്ങളുടെ എണ്ണംകൂടി.
ഇന്ന് മിനി, സൂപ്പർസ്റ്റോറുകളിൽ അടക്കം ഫിദ ഗ്രൂപ്പിന് കീഴിൽ 250ലേറെ തൊഴിലാളികൾ സംതൃപ്തിയോടെ ജോലിചെയ്യുന്നുണ്ട്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചചെയ്യാത്ത ഫിദ വിദേശത്തും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കയറ്റുമതിയിലൂടെ വിദേശത്തും ഫിദ ഗ്രൂപ് ഉൽപന്നങ്ങൾ ലഭ്യമാക്കും.
ആദ്യഘട്ടത്തിൽ യു.എ.ഇയിലും ഖത്തറിലും വിപണനം തുടങ്ങും. അച്ചാർ, ബേക്കറി ഉൽപന്നങ്ങൾ, മസാലപ്പൊടി, പുട്ട്, പത്തിരിപ്പൊടികൾ അടക്കം മലയാളികൾ ഉള്ളിടത്തെല്ലാം ഫിദയുടെ സവിശേഷ രുചിയുമെത്തും.
കച്ചവടരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള മാനേജിങ് ഡയറക്ടർ കോയക്കുട്ടി തങ്ങളുടെ സേവനം കമ്പനിക്ക് കരുത്തായുണ്ട്. ഫാഹിസ് ഹസൻ, സൈദുൽ ആബിദ് തങ്ങൾ, ആറ്റക്കോയ തങ്ങൾ, വി. തസ്‍ലീം തുടങ്ങിയ ഡയറക്ടർമാരുടെ കഴിവും മുതൽക്കൂട്ടായുണ്ട്.
സംരംഭമേഖലയിൽ താൽപര്യമുള്ളവരെകൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലീകരണത്തിന്റെ ആലോചനയിലാണ് കമ്പനി. ഫിദ ഫുഡ്സ് ഇൻറർനാഷനൽ മിഷൻ 2030ന്റെ ഭാഗമായി 5000 പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം കേരളവിപണിയിൽ 29.84 കോടി നിക്ഷേപിച്ചു.
കണ്ണൂർ അഴീക്കോടും എറണാകുളം അമ്പാട്ടുകാവിലും ഫിദയുടെ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ചട്ടുകപ്പാറ യൂനിറ്റും കാട്ടാമ്പള്ളി കോട്ടക്കുന്നിൽ ഫിദ ബിസിനസ് സെൻററും പ്രവർത്തനം പുരോഗമിക്കുകയാണ്. മലപ്പുറം തിരൂരങ്ങാടി പതിനാറുങ്ങലിൽ ഫിദ ഫുഡ്സ് ട്രേഡേഴ്സ് പ്രവർത്തിക്കുന്നുണ്ട്.
ഡെലിവറി സൗകര്യത്തോടെ മാട്ടൂൽ മടക്കരയിൽ പ്രവർത്തിക്കുന്ന ഫിദ സ്റ്റോറിന്റെ അനുബന്ധ സ്ഥാപനങ്ങൾ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് മാനേജ്മെൻറ്. സംശുദ്ധി ഉറപ്പാക്കാനായി തമിഴ്നാട്ടിലെ തെങ്കാശിയിലും പൊള്ളാച്ചിയിലും അസംസ്കൃത സാധനങ്ങളുടെ പ്രോസസിങ് യൂനിറ്റ് ഉടൻ തുറക്കും. രുചിക്കൂട്ടിൽ തുടങ്ങി വിവിധ മേഖലകളിലൂടെ വളർന്ന് മലയാളികളുടെ മനസ്സിൽ വിശ്വാസ്യതയുടെ ട്രേഡ്മാർക്കാവാൻ ഒരുങ്ങുകയാണ് ഫിദ ഗ്രൂപ്.
കൂടുതൽ വിവരങ്ങൾക്ക് :
www.fidahfoods.com
0497 2939056, 9744 590 566
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

