Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_right​ഭക്ഷ്യഎണ്ണകൾ​...

​ഭക്ഷ്യഎണ്ണകൾ​ പതിറ്റാണ്ടിനിടയിലെ ഉയർന്ന നിരക്കിൽ; കുടുംബ ബജറ്റ്​ താളംതെറ്റുന്നു

text_fields
bookmark_border
​ഭക്ഷ്യഎണ്ണകൾ​ പതിറ്റാണ്ടിനിടയിലെ ഉയർന്ന നിരക്കിൽ; കുടുംബ ബജറ്റ്​ താളംതെറ്റുന്നു
cancel

ന്യൂഡൽഹി: കുടുംബ ബജറ്റ്​ താളം തെറ്റിച്ച്​ രാജ്യത്ത്​ ഭക്ഷ്യഎണ്ണകളുടെ വില കുതിച്ചുയരുന്നു. പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്​ ഭക്ഷ്യഎണ്ണകളുടെ വിലയെത്തി. റീടെയിൽ വിപണിയിൽ ഭക്ഷ്യഎണ്ണകളുടെ വില 62 ശതമാനമാണ്​ വർധിച്ചത്​. പാംഓയിൽ, സൂര്യകാന്തിയെണ്ണ, കടുകെണ്ണ, വനസ്​പതി, സോയ എന്നിവയുടെയെല്ലാം വില വർധിക്കുകയാണ്​. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന്​ പ്രതസിന്ധിയിലായ ഇന്ത്യയിലെ കുടുംബങ്ങൾക്ക്​ കൂടുതൽ വെല്ലുവിളി ഉയർത്തുന്നതാണ്​ ഭക്ഷ്യഎണ്ണകളുടെ വിലക്കയറ്റം.

ഭക്ഷ്യഎണ്ണകളുടെ വില ഉയർന്നതോടെ ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ ഫുഡ്​ ആൻഡ്​ പബ്ലിക്​ ഡിസ്ട്രിബ്യൂഷൻ യോഗം വിളിച്ചു. എണ്ണകളുടെ റീടെയിൽ വില ക്രമാതീതമായി ഉയർന്നത്​ ചർച്ച ചെയ്യാനായിരുന്നു യോഗം. ഭക്ഷ്യസെക്രട്ടറി സുദാൻസു പാണ്ഡേ വില കുറക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട്​ നിർദേശിച്ചു.

ഇന്ത്യക്ക്​ ആവശ്യമായ ഭക്ഷ്യ എണ്ണകളിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ നിന്ന്​ ഇറക്കുമതി ചെയ്യുകയാണ്​. വിദേശരാജ്യങ്ങളിൽ വില ഉയർന്നതോടെ ഇന്ത്യയിലും വില കൂടി. ഇതിനൊപ്പം എണ്ണക്കുരുക്കളുടെ ക്ഷാമം മൂലം ഇന്ത്യയിലെ ഉൽപാദനത്തിലും ഇടിവ്​ രേഖഖപ്പെടുത്തി. എങ്കിലും വിദേശരാജ്യങ്ങളുമായി താരത്മ്യം ചെയ്യു​േമ്പാൾ ഇന്ത്യയിൽ ഭക്ഷ്യഎണ്ണയുടെ വില ഉയരുന്നതിന്‍റെ തോത്​ ഉയർന്ന്​ തന്നെ നിൽക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edible oil
News Summary - Edible oil prices surge to highest level in over a decade. Here’s why
Next Story