വിദ്യാർഥികൾക്കിടയിലെ മികച്ച സംഭരംഭകത്വ ആശയങ്ങളെ കണ്ടെത്തി ഡ്രീംവെസ്റ്റർ 2.0
text_fieldsകൊച്ചി : കേരളത്തിലുടനീളമുള്ള കോളേജ് വിദ്യാർത്ഥികളുടെ ആശയങ്ങൾ വികസപ്പിച്ച് അവരെ സംരംഭകത്വത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ അസാപ് കേരളയും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നും സംയുക്തമായി നടപ്പിലാക്കിയ “ഡ്രീംവെസ്റ്റർ 2.0” പദ്ധതിയുടെ സമാപന സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. മൂന്നുഘട്ടങ്ങളിൽനിന്നായി തിരഞ്ഞെടുത്ത 28 ആശയങ്ങളിൽ നിന്നും ഏറ്റവും മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ചടങ്ങിൽ വ്യാവസായിക വകുപ്പ് മന്ത്രി പി. രാജീവ് വിജയികൾക്ക് കൈമാറി.
സംരംഭകർ എന്നത് തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കൾ അല്ലെങ്കിൽ തൊഴിൽ സൃഷ്ടാക്കൾ ആയി മാറണമെന്നും അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കണം എന്ന് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. പരിപാടിയുടെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായവകുപ്പ് മന്ത്രി ശ്രീ. പി രാജീവ് ഉദ്‌ഘാടകനായ ചടങ്ങിൽ കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരി കൃഷ്ണൻ , അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.ഉഷ ടൈറ്റസ്, അസാപ് കേരള എസ്.ഡി.എ വിഭാഗം മേധാവി ലൈജു ഐ.പി നായർ, ഡെന്റകെയർ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ജോൺ കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

