കാളക്കൂറ്റന് ഊർജമായി ബജറ്റ്; ഓഹരി വിപണികൾ റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു
text_fieldsമുംബൈ: കേന്ദ്രബജറ്റിന്‍റെ കരുത്തിൽ കുതിച്ച് ഇന്ത്യൻ ഓഹരി വിപണികൾ. െറക്കോർഡ് നേട്ടത്തിലാണ് ബോംബെ, ദേശീയ സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. 2315 പോയിന്‍റ് നേട്ടത്തോടെയാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ശതമാനം നേട്ടത്തോടെ സെൻസെക്സ് 48,600 പോയിന്‍റിലേക്ക് മുന്നേറി.
ദേശീയ സൂചിക നിഫ്റ്റി 647 പോയിന്‍റ് മുന്നേറി 14,281ൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, റിലയൻസ് ഇൻഡസ്ട്രീസ്, ലാർസൻ&ടുബ്രോ എന്നിവയാണ് സെൻസെക്സിൽവലിയ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് ഇൻഡക്സ് ആറ് ശതമാനം ഉയർന്നു.
നിഫ്റ്റിയിൽ ഫാർമ ഒഴികെയുള്ള മറ്റ് സെക്ടറുകളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സർക്കാറിന്‍റെ ചെലവ് വർധിപ്പിക്കുമെന്ന പ്രഖ്യാപനവും സ്വകാര്യവൽക്കരണവുമാണ് ഓഹരി വിപണിയെ കാര്യമായി സ്വാധീനിച്ചത്. ഇൻഷൂറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി ഉയർത്തിയതും വിപണിയുടെ നേട്ടത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

