Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ടാങ്കറുകൾക്ക് നേരെ യു.എസ് ആക്രമണം: എണ്ണ വില വീണ്ടും കുതിക്കുന്നു

text_fields
bookmark_border
ഇറാൻ ടാങ്കറുകൾക്ക് നേരെ യു.എസ് ആക്രമണം: എണ്ണ വില വീണ്ടും കുതിക്കുന്നു
cancel

ന്യൂഡൽഹി: യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി അഞ്ച് ഇറാനിയൻ ടാങ്കറുകൾ യു.എസ് തകർത്തതോടെ ക്രൂഡ് ഓയിൽ വില തുടർച്ചയായ നാലാം ദിവസവും വർധിച്ചു. ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനോട് അടുക്കുകയാണ്.

ക്രൂഡ് ഓയിൽ വിലയിൽ ഒരു ഡോളറിലധികം വർധനവുണ്ടായി. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.57 ഡോളർ (1.6%) ഉയർന്ന് ബാരലിന് 99.49 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് 1.60 ഡോളർ (1.72%) വർധിച്ച് ബാരലിന് 94.63 ഡോളറായി. ആറുമാസമായി തുടരുന്ന യുദ്ധത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷകൾ മങ്ങുകയും പോരാട്ടം വീണ്ടും ശക്തമാകുകയും ചെയ്തതോടെ, ആഗസ്റ്റ് ആദ്യം മുതൽ ബ്രെന്‍റ് ക്രൂഡ് വിലയിൽ കാൽ 25 ശതമാനത്തോളം വർധനവാണുണ്ടായത്.

തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി യു.എസ് ഡിസ്ട്രോയർ കപ്പലുകൾക്ക് നേരെയും ജോർദാനിലെ അൽ അസ്രഖിലുള്ള യു.എസ് സൈനിക താവളത്തിന് നേരെയും ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. അതേസമയം, യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിക്കുന്നത് തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.

പശ്ചിമേഷ്യൻ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ പണപ്പെരുപ്പം ശക്തമാകുമെന്ന ആശങ്ക ശക്തമാക്കുകയും പലിശ നിരക്കുകൾ കൂടിയ നിലയിൽ തന്നെ തുടർന്നേക്കുമെന്ന പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് സ്വർണവിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.1% കുറഞ്ഞ് 4,349.44 ഡോളറിലെത്തി. ഡിസംബറിലെ ഡെലിവറിക്കായുള്ള യു.എസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 1% ഇടിഞ്ഞ് 4,393.30 ഡോളറായി കുറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - crude price hike
Next Story