എണ്ണവില വീണ്ടും ഉയരുന്നു: ബ്രെന്‍റ് ക്രൂഡ് വില 83 ഡോളറിന് മുകളിലേക്ക്
text_fieldsന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ എണ്ണവില വീണ്ടും ഉയർന്നു. കഴിഞ്ഞ സെഷനിൽ ഏകദേശം 4 ശതമാനം വർധനവുണ്ടായതിന് പുറമേ, ബ്രെന്‍റ് ക്രൂഡ് ബാരലിന് 83.45 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ 78.17 ഡോളറിലും വ്യാപാരം നടത്തി.
വ്യാഴാഴ്ച രാത്രി ഹുർമുസ് കടലിടുക്കിലെ ഖെഷ്ം ദ്വീപിന് സമീപമുണ്ടായ സ്ഫോടനങ്ങളെ തുടർന്നാണ് എണ്ണവിലയിൽ ഈ പുതിയ വർധനവുണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു. ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കുമെന്നും പേർഷ്യൻ ഗൾഫിൽ നിന്നുള്ള ഇന്ധന കയറ്റുമതി പുനരാരംഭിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം വരെ വിപണിയിലെ പ്രതീക്ഷ. അതുകൊണ്ട് തന്നെ എണ്ണവിലയിൽ കുറവ് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇറാനും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട കരാറിന്‍റെ വിവരങ്ങൾ പുറത്തുവന്നതോടെ ആ പ്രതീക്ഷ മങ്ങി.
യു.എസ്, ഇസ്രായേൽ കപ്പലുകളെ ഹുർമുസ് കടലിടുക്ക് ഉപയോഗിക്കുന്നതിൽ നിന്ന് പൂർണമായി വിലക്കാനും അതുവഴി കടന്നുപോകാൻ ആഗ്രഹിക്കുന്ന മറ്റ് ശത്രു രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുക എന്നതാണ് ഇറാന്‍റെ നയം. ഊർജ വിലയിലുണ്ടായ ഈ പുതിയ കുതിച്ചുചാട്ടം പണപ്പെരുപ്പ സമ്മർദ്ദം വർധിപ്പിക്കുമെന്ന ഭയത്തിന് കാരണമായി. അതിനാൽ യു.എസ് ഫെഡറൽ റിസർവിന് പലിശനിരക്ക് കൂടുതൽ കാലത്തേക്ക് ഉയർന്ന നിലയിൽ നിലനിർത്തേണ്ടി വന്നേക്കാമെന്ന ആശങ്ക വീണ്ടും ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

