Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോള വിപണിയിൽ എണ്ണവില ശാന്തമാകുന്നു; സ്വർണവില താഴേക്ക്

text_fields
bookmark_border
ആഗോള വിപണിയിൽ എണ്ണവില ശാന്തമാകുന്നു; സ്വർണവില താഴേക്ക്
cancel

യു.എസും ഇറാനും തമ്മിലുള്ള സംഘർഷങ്ങളിൽ അയവു വരുമെന്ന പ്രതീക്ഷയെത്തുടർന്ന് ഇന്ന് ക്രൂഡ് ഓയിൽ വിലയിൽ വലിയ മാറ്റമുണ്ടായില്ല. ബ്രെൻ്റ് ക്രൂഡ് ബാരലിന് 92 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്.

ഇറാനുമായുള്ള സംഘർഷം ഉടൻ അവസാനിച്ചേക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനെ തുടർന്ന് ഇന്നലെ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ആഗസ്റ്റിന് ശേഷം ആദ്യമായി ബാരലിന് 90 ഡോളറിന് താഴേക്ക് പതിച്ചിരുന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്ക് അന്നേ ദിവസം 1.17% കുറഞ്ഞ് ബാരലിന് 91.49ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ വില 89.16 ഡോളർ വരെ താഴ്ന്നിരുന്നു. യു.എസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഓയിൽ 0.93% കുറഞ്ഞ് ബാരലിന് 86.04 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു.എസ്, ഇസ്രായേൽ, ഇറാൻ എന്നിവരുൾപ്പെട്ട സംഘർഷങ്ങളെ തുടർന്ന് ഈ വർഷം ക്രൂഡ് ഓയിൽ വിലയിൽ വൻ വ്യതിയാനങ്ങളാണ് ഉണ്ടായിട്ടുള്ളത്. വർഷത്തിന്‍റെ തുടക്കത്തിൽ ബാരലിന് 60 ഡോളറോളമായിരുന്ന ബ്രെൻ്റ് ക്രൂഡ് വില, സൈനിക ആക്രമണങ്ങൾ ശക്തമായതോടെ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 130 ഡോളറിനോട് അടുത്തെത്തിയിരുന്നു. പിന്നീട് ജൂൺ, ജൂലൈ മാസങ്ങളിൽ വില കുറഞ്ഞെങ്കിലും സംഘർഷം തുടർന്നതോടെ വീണ്ടും വർധിക്കുകയായിരുന്നു.

ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം ഭൂരിഭാഗവും സാധാരണ നിലയിലായിട്ടുണ്ടെങ്കിലും, ഈ മേഖലയിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ആഗോള എണ്ണ വിതരണത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കപ്പൽ പാതയാണിത്. ഈ സംഘർഷം പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (ഏവിയേഷൻ ഫ്യുവൽ) എന്നിവയുടെ വില വർധിക്കാനും ഉപഭോക്താക്കൾക്ക് മേൽ അധിക സാമ്പത്തിക സമ്മർദ്ദമുണ്ടാക്കാനും കാരണമായി.

ഇതിനിടയിൽ സ്വർണ വിലയിലും വൻ ഇടിവ് തുടരുകയാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 44.34 ഉയർന്ന് ഔൺസിന് 4,111.36 ഡോളറിലും, സ്പോട്ട് സിൽവർ 1.32 ഉയർന്ന് 53.01 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. യു.എസ്-ഇറാൻ അനിശ്ചിതത്വങ്ങൾ, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ, യു.എസ് ഫെഡറൽ റിസർവിന്‍റെ പലിശ നിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവ കാരണം സ്വർണ, വെള്ളി വിലകളിൽ വലിയ രീതിയിലുള്ള ഉലച്ചിലുകൾ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ രണ്ടാം തവണയും വില ഇടിഞ്ഞ് ഗ്രാമിന് 13,080 രൂപയും പവന് 1,04,640 രൂപയുമായി. വൈകീട്ട് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - crude price fall
Next Story