Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു: ബ്രെൻ്റ് ക്രൂഡ് ബാരലിന് 108 ഡോളർ കടന്നു

text_fields
bookmark_border
ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു: ബ്രെൻ്റ് ക്രൂഡ് ബാരലിന് 108 ഡോളർ കടന്നു
cancel

ന്യൂഡൽഹി: ഇറാനും യു.എസും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭനാവസ്ഥയിലായതോടെ ബ്രെൻ്റ് ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവ്. ആഗോള ബെഞ്ച്മാർക്ക് നിരക്ക് 3.6% വർധിച്ച് ബാരലിന് 108.10 ഡോളറിലെത്തി. സംഘർഷം പരിഹരിക്കുന്നതിനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശം നിരസിക്കപ്പെട്ടതാണ് അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാൻ കാരണം.

ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും യു.എസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാനുമുള്ള ഇറാന്‍റെ വ്യവസ്ഥാപിത നിർദ്ദേശം ട്രംപ് തള്ളി. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ യു.എസ് ആക്രമണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ് അറിയിച്ചതായി വോൾ സ്ട്രീറ്റ് ജേർണൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. എന്നാൽ, യു.എസുമായി ഒരു "യുഗാന്ത യുദ്ധത്തിന്" ഇറാൻ സജ്ജമാണെങ്കിലും സമാധാനത്തിനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തരുത് എന്നതിനാൽ നയതന്ത്രത്തിന്‍റെ വാതിലുകൾ തുറന്നുതന്നെ കിടക്കുകയാണെന്നാണ് അരാഗ്ചി പറയുന്നത്.

ഫെബ്രുവരി മുതൽ യു.എസും ഇറാനും തമ്മിൽ യുദ്ധത്തിലാണ്. ഇത് ആഗോള ഊർജ വിതരണത്തെ ബാധിക്കുകയും എണ്ണ, ഗ്യാസ് വില വർധിക്കാൻ കാരണമാവുകയും ചെയ്തു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊർജ തടസ്സങ്ങളിലൊന്നായി അന്താരാഷ്ട്ര ഊർജ ഏജൻസി (IEA) വിശേഷിപ്പിച്ച ഈ പ്രതിസന്ധി ആഗോള നാണയപ്പെരുപ്പത്തിനും ആക്കം കൂട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - crude price
Next Story