ക്രൂഡ് ഓയിൽ വില നൂറിനടുത്ത്; വരും ആഴ്ചകളിൽ 120 എത്തിയേക്കുമെന്ന് നിരീക്ഷണം
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ തർക്കങ്ങൾ കാരണം ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ച പശ്ചാത്തലത്തിൽ ബ്രെന്‍റ് ക്രൂഡ് ഓയിൽ ബാരലിന് 0.72% കുറഞ്ഞ് 99.97 ഡോളറിന് അടുത്ത് വ്യാപാരം നടത്തി. ഇറാന് മേൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ, ക്രൂഡ് ഫ്യൂച്ചറുകൾ ഈ ആഴ്ച ഏകദേശം 13.5% ഉയർന്നു. വിതരണത്തിലെ തടസവും ആഗോള സാമ്പത്തിക ആഘാതവും ഭയക്കുന്നതിനിടെ, ഡബ്ല്യു.ടി.ഐ ക്രൂഡ് 0.76% ഇടിഞ്ഞ് ബാരലിന് 91.49 ഡോളറിനടുത്ത് വ്യാപാരം നടത്തി. ചെങ്കടലിലെ കപ്പലുകൾക്ക് നേരെ ഇനി ആക്രമണമുണ്ടായാൽ വൻ സൈനിക തിരിച്ചടി ഉണ്ടാകുമെന്നാണ് ട്രംപ് ഭീഷണി.
വെടിനിർത്തൽ കരാർ പരാജയപ്പെടുകയും ജൂൺ 17ന് ഒപ്പുവെച്ച ശാശ്വത സമാധാന കരാർ പുനരുജ്ജീവിപ്പിക്കാൻ വഴിയില്ലാതെ വരികയും ചെയ്തതോടെയാണ്, ഈ മാസം ഹുർമുസ് പാതയിലൂടെയുള്ള ഗതാഗതം ഏതാണ്ട് സ്തംഭനാവസ്ഥയിലാവുകയും ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ചെയ്തത്. ചെങ്കടലിനെ പ്രധാന ബദൽ കയറ്റുമതി പാതയായി വ്യാപാരികൾ നോക്കിക്കാണുമ്പോൾ, പേർഷ്യൻ ഉൾക്കടലിലെ പോരാട്ടം ഹൂത്തി ആക്രമണങ്ങൾക്ക് ശേഷം സൂയസ് കനാൽ വഴിയും ആഫ്രിക്കക്ക് ചുറ്റുമുള്ള വഴികളിലൂടെയും എണ്ണ ഗതാഗതം വഴിതിരിച്ചുവിടാനുള്ള സാധ്യത വർധിപ്പിച്ചു.
ചെങ്കടലിലെ ഗതാഗതം നാമമാത്രമായാൽ, ക്രൂഡ് ഓയിൽ വില 120 ഡോളറിലെത്തുമെന്നാണ് പൊതു നിരീക്ഷണം. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ പെട്രോൾ, ഡീസൽ റീട്ടെയിൽ വിലകൾ വിവിധ സംസ്ഥാനങ്ങളിൽ മാറ്റമില്ലാതെ സ്ഥിരമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

