യു.എസ്-ഇറാൻ യുദ്ധം വീണ്ടും ആരംഭിച്ചതോട ക്രൂഡ് ഓയിൽ വിലയിൽ 3% വർധനവ്
text_fieldsന്യൂഡൽഹി: ഹുർമുസ് കടലിടുക്കിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് യു.എസും ഇറാനും പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും വീണ്ടും സൈനിക ആക്രമണങ്ങൾ നടത്തുകയും ചെയ്തതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ വർധനവ്. കഴിഞ്ഞ ആഴ്ച 5.4% നേട്ടമുണ്ടാക്കിയതിന് ശേഷം ഇന്ന് ബ്രെന്‍റ് ക്രൂഡ് വില 3% ഉയർന്ന് ബാരലിന് 78 ഡോളറിന് മുകളിലെത്തി. അതേസമയം യു.എസ് ബെഞ്ച്മാർക്കായ ഡബ്ല്യു.ടി.ഐ 74 ഡോളറിനടുത്തെത്തി. യൂറോപ്യൻ എൽ.എൻ.ജി വിലയും 2.7 ശതമാനത്തോളം ഉയർന്നു.
ഇന്നത്തെ ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുന്ന ഘടകം
ഹുർമുസ് കടലിടുക്ക് അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്നാണ് ഇറാൻ അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ യു.എസ് സെൻട്രൽ കമാൻഡ് ഈ പ്രസ്താവന തള്ളി. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം നടപ്പിലാക്കാൻ തങ്ങൾ കൂടുതൽ ആക്രമണങ്ങൾ നടത്തിയെന്നാണ് യു.എസ് വ്യക്തമാക്കിയിരിക്കുന്നത്.
ഒരാഴ്ചക്കിടെ യു.എസ് നടത്തുന്ന നാലാമത്തെ സൈനിക നീക്കമായിരുന്നു കഴിഞ്ഞ ദിവസത്തേത്. സൈപ്രസ് പതാക വഹിച്ച കണ്ടെയ്നർ കപ്പലിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ ഓപ്പറേഷൻ നടത്തിയതെന്ന് സെന്റ്കോം വ്യക്തമാക്കിയതായിരിക്കുന്നത്.
ഈ വർഷം അവസാനത്തോടെ ആഗോള എണ്ണ ശേഖരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ സംഘർഷങ്ങൾ തടമായേക്കുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (IEA) വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. നീണ്ടുനിൽക്കുന്ന സംഘർഷം ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

