Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപാർപ്പിട സ്വപ്​നത്തിലെ...

പാർപ്പിട സ്വപ്​നത്തിലെ നിഴലും നിലാവും

text_fields
bookmark_border
housing-sector
cancel

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഒരുവിധപ്പെട്ടവരുടെയൊക്കെ സ്വപ്​നമാണ്​ കയറിക്കിടക്ക ാൻ സ്വന്തമായി ഒരു വീട്​. സമ്പദ്​ശക്​തിയും കടം വാങ്ങാനുള്ള ധൈര്യവു​െമാക്കെ അടിസ്​ഥാനമാക്കി അത്​ കൂര മുതൽ കൊട ്ടാരം വരെയായി മാറിയേക്കാം. ഇങ്ങനെ സ്വന്തമായി പാർപ്പിടം എന്ന സ്വപ്​നത്തിനുമേൽ നിഴലും നിലാവുമായി മാറിയിരിക്കു കയാണ്​ കേന്ദ്ര-സംസ്​ഥാന ബജറ്റുകളും ഏറ്റവുമൊടുവിൽ, കഴിഞ്ഞ ദിവസം റിസർവ്​ ബാങ്ക്​ പ്രഖ്യാപിച്ച പലിശ നിരക്കിളവു ം. ഇൗ പ്രഖ്യാപനങ്ങളെല്ലാം ചേർന്ന്​ ഇൗ മേഖലയിൽ എന്ത്​ പ്രതിഫലനങ്ങളുണ്ടാക്കുമെന്ന ആകാംക്ഷയിലാണ്​ നിർമാണ രംഗത ്ത്​ പ്രവർത്തിക്കുന്ന വൻ സ്രാവുകൾ മുതൽ ചെറുമീനുകൾ വരെ.

വില്ലന്മാരായി നികുതിയും വിലയും
ജനുവരി 31ന് ​ സംസ്​ഥാന ബജറ്റ്​ പുറത്തുവന്നപ്പോഴാണ്​ വീട്​ നിർമിക്കാനുദ്ദേശിക്കുന്നവർ ഞെട്ടിയത്​. സ്​ഥലം വാങ്ങി വീടുവെ ക്കാൻ ഉദ്ദേശിക്കുന്നവർക്ക്​ തുടക്കത്തിലേ കിട്ടി പണി, സ്​ഥലത്തി​​െൻറ ന്യായവിലയിൽ 10 ശതമാനം വർധന. അതനുസരിച്ച്​ സ ്​റ്റാമ്പ്​ ഡ്യൂട്ടിയിലും രജിസ്​ട്രേഷൻ ചെലവിലുമൊ​ക്കെ മാറ്റംവരും. കൂടാതെനിർമാണ വസ്​തുക്കളായ സിമൻറ്​, മാര്‍ബ്​ള്‍, ടൈല്‍സ്, ഗ്രാനൈറ്റ്, പെയിൻറ്​, പ്ലൈവുഡ് തുടങ്ങി ഒട്ടുമിക്ക വസ്​തുക്കൾക്കുമേലും നികുതിയുടെയും സെസി​​െൻറയുമൊക്കെ ഭാരവും വന്നുവീണു.

ഇതോടെ, നിലവിലുള്ളതിൽനിന്ന്​ ചതുരശ്രയടിയിന്മേൽ 50 രൂപയു​െട വർധനയെങ്കിലും വരുമെന്ന്​ നിർമാണ രംഗത്ത്​ പ്രവർത്തിക്കുന്നവർ പറയുന്നു. അതായത്​, 1000 സ്​ക്വയർഫീറ്റ്​ വിസ്​തീർണമുള്ള വീട്​ നിർമിക്കാൻ പ്ലാൻ ചെയ്യുന്നവർ നേര​േത്ത തയാറാക്കിയ ബജറ്റിനെക്കാൾ 50,000 രൂപ അധികമായി കൈയിൽ കരുത​ണമെന്ന്​ ചുരുക്കം. ഇതുകൂടാതെയാണ്​ ആഡംബര വീടുകൾക്ക്​ അധിക നികുതി ചുമത്തിയിരിക്കുന്നതും. 3000 സ്​ക്വയർ ഫീറ്റിലധികം വിസ്​തീർണമുള്ള വീടോ ഫ്ലാറ്റോ വില്ലയോ ഒക്കെ സ്വന്തമാക്കിയവരാണ്​ ഇൗ നികുതിയുടെ ഇര.

സർക്കാർ നികുതി വർധിപ്പിച്ച സ്​ഥിതിക്ക്​ തങ്ങളായി എന്തെ​ങ്കിലും വർധിപ്പിക്കാത്തത്​ കുറച്ചിലല്ലേ എന്ന ചിന്താഗതിയിലാണ്​ സിമൻറ്​ നിർമാണ കമ്പനികളും. ഇൗ വർഷം പിറന്ന്​ രണ്ടുമാസം തികയുന്നതിനകം 50 കിലോ ബാഗിന്മേൽ അമ്പത്​ രൂപയിലധികമാണ്​ അവർ വർധിപ്പിച്ചത്​. സംസ്​ഥാനത്ത്​ ഏറ്റവുമധികം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സീസണാണ്​ ജനുവരി മുതലുള്ള അഞ്ചുമാസം. മഴ മാറിനിൽക്കുന്ന സമയം, വെക്കേഷൻ കാലം എന്നിവ പരിഗണിച്ച്​ സാധാരണക്കാർ വീടുപണിക്കും മറ്റും ഒരുങ്ങുന്ന സീസൺ. ഒപ്പം, സാമ്പത്തിക വർഷം അവസാനിക്കുന്നതിന്​ മുമ്പായി ബജറ്റിൽ അനുവദിച്ച പണം ചെലവഴിക്കുന്നതി​​െൻറ തിരക്കിൽ പൊതുനിർമാണങ്ങളും വർധിക്കുന്ന സമയം.

എല്ലാ വർഷവും ഇൗ സീസൺ നോക്കിയാണ്​ സിമൻറ്​ നിർമാണ കമ്പനികളുടെ വില വർധിപ്പിക്കൽ. ഇക്കുറി വില വർധിപ്പിക്കാൻ അസംസ്​കൃത വസ്​തു വിലവർധന തുടങ്ങിയ കാരണങ്ങളൊന്നുമില്ലെങ്കിലും ‘ആചാര ലംഘന’ത്തിന്​ സിമൻറ്​ നിർമാണ കമ്പനികൾ മുതിർന്നില്ല. പതിവു​േപാലെ വില വർധിപ്പിച്ചു. തൊട്ടടുത്തുള്ള കർണാടക, തമിഴ്​നാട്​ സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ പൊതുവിപണിയിൽ 50 കിലോ ബാഗി​ന്​ ​100​ രൂപ അധികം നൽകണം കേരളത്തിൽ. വില അയൽ സംസ്​ഥാനങ്ങൾക്കൊപ്പമായി നിജപ്പെടുത്തണമെന്ന്​ വകുപ്പുമന്ത്രി വിനയപൂർവം അഭ്യർഥിച്ചിട്ടുണ്ടെങ്കിലും സിമൻറ്​ നിർമാണ കമ്പനികൾ കേട്ടതായിപ്പോലും നടിച്ചിട്ടില്ല.

കേന്ദ്ര പ്രഖ്യാപനത്തിൽ പ്രതീക്ഷ
അതേസമയം, കേന്ദ്രത്തിലെ താൽക്കാലിക ധനമന്ത്രി പിയൂഷ്​ ഗോയൽ നടത്തിയ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച്​ കഴിയുകയാണ്​ രാജ്യത്തെ കെട്ടിട നിർമാതാക്കൾ. വീട്​ വായ്​പ തിരിച്ചടവിന്​ ലഭിക്കുന്ന ആദായ നികുതിയിളവ്​ രണ്ടാമത്തെ വീടി​​െൻറ കാര്യത്തിലും ലഭിക്കുമെന്ന പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ്​ നിർമാതാക്കൾ കാണുന്നത്​. ഇതുവരെ, ആദ്യ വീടിന്​ മാത്രമായിരുന്നു നികുതിയിളവ്​. പുതിയ പ്രഖ്യാപനത്തോടെ, നിലവിൽ താമസിക്കുന്ന സ്വന്തം വീടിനുകൂടാതെ രണ്ടാമത്തെ വീടിന്​ എടുക്കുന്ന വായ്​പക്കും കിട്ടും നികുതിയിളവ്​. ഇതോടെ, ഇടത്തരക്കാരും മറ്റും നിക്ഷേപം എന്ന നിലക്ക്​ രണ്ടാ​മതൊരു വീടുകൂടി വാങ്ങുന്ന കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണവർ.

2016 മുതൽ നിർമാണ മേഖലക്ക്​ തിരിച്ചടിയായിരുന്നു​. നോട്ട്​ നിരോധനവും ജി.എസ്​.ടിയുമെല്ലാം ഇൗ മേഖലയെ ഞെരിക്കുകയാണ്. നിർമാണം പൂർത്തിയാക്കിയ പല പ്രോജക്​ടുകളും കൈമാറാൻ കഴിയാത്ത സ്​ഥിതിയുമുണ്ട്​. ഇൗ രംഗ​ത്ത്​ പ്രവർത്തിക്കുന്ന ഏജൻസികളുടെ കണക്കനുസരിച്ച്​ രാജ്യത്തെ ഏഴ്​ പ്രമുഖ നഗരങ്ങളിലായി 6.73 ലക്ഷം ഭവന യൂനിറ്റുകളാണ്​ നിർമാണം പൂർത്തിയാക്കിയിട്ടും വിറ്റുപോകാതെ കിടക്കുന്നത്​. ഇവ വിറ്റഴിയുന്നതിന്​ വഴിതുറക്കുമെന്ന പ്രതീക്ഷയിലാണവർ. കൂടാതെ, പണി പൂർത്തിയായി ഒരു വർഷമായിട്ടും വിറ്റുപോകാത്ത ഭവന യൂനിറ്റുകൾക്ക​്​ ബിൽഡർമാർ സംസ്​ഥാന സർക്കാറുകൾക്ക്​ സാങ്കൽപിക വാടക നികുതി (നോഷനൽ റ​െൻറ്​ ടാക്​സ്​) നൽകണമെന്ന വ്യവസ്​ഥയിലും ഇളവു വരുത്തി. നിർമാണം പൂർത്തിയായി ഒരുവർഷം എന്നത്​ രണ്ടുവർഷം എന്നാക്കിയാണ്​ ദീർഘിപ്പിച്ചത്​.

കൈത്താങ്ങുമായി റിസർവ്​ ബാങ്കും
കഴിഞ്ഞ ​ദിവസം ചേർന്ന റിസർവ്​ ബാങ്ക്​ പണനയ അവലോകന യോഗ തീരുമാനത്തെയും ​പ്രതീക്ഷയോടെയാണ്​ നിർമാണ രംഗം വരവേൽക്കുന്നത്​.
റിപ്പോ നിരക്കിൽ 25 അടിസ്​ഥാന​ പോയൻറ്​ കുറക്കാനുള്ള ആർ.ബി.​െഎ തീരുമാനം ഭവന വായ്​പകൾക്കാണ്​ ഏറെ ഗുണം ചെയ്യുക. ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ്​ റിസർവ്​ ബാങ്ക്​ നിരക്ക്​ കുറക്കാൻ തീരുമാനിച്ചത്​. മുൻ പണനയ അവ​േലാകന യോഗങ്ങളിൽ തുടർച്ചയായി റിപ്പോ നിരക്ക്​ വർധിപ്പിച്ചതിനാൽ ഭവന വായ്​പ പലിശയിൽ വൻതോതിൽ വർധനയുണ്ടായിരുന്നു. എന്നാൽ, നിരക്ക്​ കുറക്കാൻ തീരുമാനിച്ചതോടെ വിവിധ ബാങ്കുകൾ വരുംദിവസങ്ങളിൽ പലിശ നിരക്കിൽ ഇളവ്​ നൽകും. ഇത്​ ഭവന വായ്​പയുടെ എണ്ണം വർധിപ്പിക്കുകയും നിർമാണ മേഖലക്ക്​ ഗുണകരമാവുകയും ചെയ്യുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHousing SectorHousing Crisis
News Summary - Crisis of Housing Sector -Business News
Next Story