Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_right1918​​െൻറ ഓർമയിൽ...

1918​​െൻറ ഓർമയിൽ സാമ്പത്തികരംഗം; അന്ന്​ വില്ലൻ സ്​പാനിഷ്​ ഫ്ലൂ, ഇന്ന്​ കോവിഡ്​-19

text_fields
bookmark_border
1918​​െൻറ ഓർമയിൽ സാമ്പത്തികരംഗം; അന്ന്​ വില്ലൻ സ്​പാനിഷ്​ ഫ്ലൂ, ഇന്ന്​ കോവിഡ്​-19
cancel

1918ൽനിന്ന്​ 2020ലേക്ക്​ ഒരു നൂറ്റാണ്ടി​​െൻറ ദൂരമുണ്ട്​. ക​ൃത്യമായി പറഞ്ഞാൽ 102 വർഷം. ഇപ്പോൾ ഇന്ത്യയും ലോകവും അഭി മുഖീകരിക്കുന്നതിനേക്കാൾ രൂക്ഷമായ അവസ്​ഥയിലൂടെയാണ്​ അന്ന്​ രാജ്യം കടന്നുപോയത്​. കോവിഡ്​-19​​െൻറ വിളയാട്ടത് തിൽ സാമ്പത്തികരംഗം പകച്ചുനിൽക്കു​േമ്പാൾ നൂറ്റാണ്ട്​ മുമ്പുള്ള പകർച്ചവ്യാധി ഇന്ത്യൻ സമ്പദ്​വ്യവസ്​ഥക്ക്​ ഏ ൽപിച്ച ആഘാതത്തി​​െൻറ അനുഭവവുമായാണ്​ സാമ്പത്തിക ചരിത്രം പഠിച്ചവർ ഇ​പ്പോഴത്തെ അവസ്​ഥയെ താരതമ്യം​ ചെയ്യുന്നത ്​​.


1918ൽ പടർന്നുപിടിച്ച സ്​പാനിഷ്​ ഫ്ലൂ എന്ന പകർച്ചപ്പനി ​േലാകവ്യാപകമായി 10-20 കോടി ആളുകളെ കൊന്നൊടുക്കി യതായാണ്​ കണക്ക്​. ഇന്നത്തേതു​േപാലെ ജനനവും മരണവും രേഖപ്പെടുത്താൻ അന്ന്​ കാര്യക്ഷമമായ സംവിധാനങ്ങളില്ലാതിരുന്നതിനാൽ കൃത്യമായ മരണസംഖ്യ ലഭ്യമല്ല. ഇന്ത്യയിൽ മാത്രം രണ്ടുകോടി​യോളം ആളുകൾ മരിച്ചു. ആഭ്യന്തരോൽപാദനം ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി. അതായത്,​ പൂജ്യത്തിനും താഴെ 10.42 ശതമാനം നെഗറ്റിവ്​ വളർച്ച. ഉൽപാദനം നിലച്ചതോടെ വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായി. യാത്രാമാർഗങ്ങൾ അടഞ്ഞു. സ്​ഥാപനങ്ങളിലെങ്ങും ജീവനക്കാരില്ലാതായി. പണിയെടുക്കാൻ ശേഷിയുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതോടെ, വർഷങ്ങളോളം രാജ്യത്തെ ഉൽപാദനമേഖല തകർന്ന നിലയിലായിരുന്നു.

ബോംബെയിൽ തുടങ്ങിയ പകർച്ചപ്പനി മദിരാശിയിലേക്കും അലഹബാദിലേക്കുമെല്ലാം ജനങ്ങളെ കൊന്നൊടുക്കി പടർന്നു. ആദ്യ പനിമരണം നടന്ന് മൂന്നുമാസത്തിനകംതന്നെ രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെല്ലാം തകർന്നു. 1918 ഇനി ആവർത്തിക്കില്ലെന്നത്​ ഉറപ്പാണ്. ഒരു നൂറ്റാണ്ടിനു​ മുമ്പുള്ള സ്​ഥിതിയല്ല ഇന്ന്​. ആധുനിക വൈദ്യശാസ്​ത്രം വളർന്നു. അതിനാൽതന്നെ മരണസംഖ്യ അന്നത്തേതി​​െൻറ ലക്ഷത്തിലൊന്നുപോലും എത്തില്ല​. പക്ഷേ, സമ്പദ്​രംഗത്ത്​ ​കോവിഡ്​-19 സൃഷ്​ടി​ക്കുന്ന ആഘാതം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ചൈനയെ മാത്രം ആശ്രയിച്ചിരുന്ന നിർമാണ മേഖല ഏറക്കുറെ നിലച്ചു​. ഇന്ത്യയിലെ വാഹന, മൊബൈൽ​ ഫോൺ നിർമാണമടക്കം പല മേഖലകളും അസംസ്​കൃത വസ്​തുക്കൾക്കായി ആശ്രയിച്ചിരുന്നത്​ ചൈനയെയാണ്​. കോവിഡ്​ തകർത്തെറിഞ്ഞതോടെ ചൈനയുടെ ഉൽപാദന മേഖല നിശ്ചലമായിരുന്നു. ചൈന പതുക്കെ തിരിച്ചുവരവി​​െൻറ പാതയിലാണ്​. അവർ ഉൽപാദനം തുടങ്ങിയാൽതന്നെ ആഗോള വ്യാപകമായി സപ്ലൈ​ ചെയിൻ തകർന്നുകിടക്കുകയാണ്​. കോവിഡ്​-19 മുക്തമായാൽതന്നെ സപ്ലൈ ​ചെയിൻ പഴയതുപോലാകാൻ മാസങ്ങളെടുക്കും.

കൊറോണ വൈറസ്​ ചൈനയുടെ സാമ്പത്തിക മേഖലയെ 50 ശതമാനം തകർത്തുകളഞ്ഞുവെന്നാണ്​ കണക്കാക്കുന്നത്​​. ഇന്ത്യയിൽ അത്​ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ്​ വ്യാപകം​.
ഗൾഫിനെ ആശ്രയിച്ചുകഴിയുന്ന കേരളമടക്കം സംസ്​ഥാനങ്ങളുടെ സമ്പദ്​വ്യവസ്​ഥക്ക്​ മറ്റൊരു ഭീഷണിയുമുണ്ട്​. ​കൊറോണ വൈറസും ക്രൂഡോയിൽ വിലയിടിവും ഗൾഫിലെ സമ്പദ്​വ്യവസ്​ഥയിൽ സൃഷ്​ടിക്കുന്ന ആഘാതത്തി​​െൻറ പ്രത്യാഘാതം കേരളത്തിലുമുണ്ടാകും.

ട്രാവൽ-ടൂറിസം രംഗത്ത് ആശങ്കയിൽ അഞ്ചുകോടി ജീവനക്കാർ
‘രാജ്യങ്ങൾ വിസ റദ്ദാക്കി, പൗരന്മാരോട്​ വിദേശയാത്ര ഒഴിവാക്കാൻ നിർദേശിച്ചു; വിമാന സർവിസുകൾ നിർത്തിവെക്കുന്നു’ എന്നിങ്ങനെ വാർത്തകൾ വായിച്ചുപോകു​േമ്പാൾ ഓർമിക്കുക, ആഗോളതലത്തിൽ ട്രാവൽ-ടൂറിസം രംഗത്ത്​ പ്രവർത്തിക്കുന്ന കോടിക്കണക്കിന്​ ആളുകളുടെ കഞ്ഞിയിൽ വീഴുന്ന പാറ്റയാണ്​ ഈ വാർത്തകൾ. കോവിഡ്​-19 ഭീതി കനത്തതോടെ ആഗോളതലത്തിൽ അഞ്ചുകോടി ജീവനക്കാരുടെ ജോലി സംബന്ധിച്ച ആശങ്കയാണ്​ ഉയരുന്നതെന്ന്​ വേൾഡ്​ ട്രാവൽ ആൻഡ്​​ ടൂറിസം കൗൺസിൽ വ്യക്തമാക്കുന്നു. ഈ മഹാമാരി എത്രകാലം നീളും എന്നതിനെ ആശ്രയിച്ചിരിക്കും ഇവരുടെ തൊഴിലി​​െൻറ ഭാവി.
ആശങ്കയിൽ കഴിയുന്ന അഞ്ചു കോടിയിൽ മൂന്നു കോടിയും ഏഷ്യൻ രാജ്യങ്ങളിലാണ്​. യൂറോപ്യൻ രാജ്യങ്ങളിൽ 70 ലക്ഷംപേരും അമേരിക്കയിൽ 50 ലക്ഷം പേരും ട്രാവൽ ആൻഡ്​​ ടൂറിസം രംഗത്ത്​ ജോലിചെയ്യുന്നുണ്ട്​. ആഗോളതലത്തിൽ യാത്രാവിലക്ക്​ മൂന്നു മാസംവരെ തുടർന്നാൽ ഇതിൽ 14 ശതമാനം പേർക്കെങ്കിലും തൊഴിൽനഷ്​ടമുണ്ടാകും. കോവിഡ്​-19 ഭീതി നീങ്ങിയാൽതന്നെ ട്രാവൽ-ടൂറിസം മേഖല സാധാരണ നിലയിലേക്ക്​ എത്തണമെങ്കിൽ പത്തുമാസംവരെ എടുക്കും. വിസാനടപടികൾ ലളിതമാക്കുകയും വിവിധ രാജ്യങ്ങള​ി​െല നികുതി കുറക്കുകയും യാത്ര തുടരുന്നവർക്ക്​ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്​താലേ തിരിച്ചുവരവ്​ എളുപ്പമാകൂ.

വിലക്ക് നീണ്ടാൽ എയർലൈനുകളുടെ ചിറകൊടിയും
കോവിഡ്​-19​​െൻറ ആദ്യ രക്തസാക്ഷികളിൽ ഒന്ന്​ ബ്രിട്ടീഷ്​ ബജറ്റ്​ എയർലൈനായ ‘ഫ്ലൈ ബി’ ആയിരുന്നു. യാത്രക്കാരില്ലാതായതോടെ ഈ എയർലൈൻ സർവിസ് ​അവസാനിപ്പിച്ചു. നേര​േത്തതന്നെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ‘ഫ്ലൈ ബി’. കൊറോണ വൈറസി​​െൻറ പേരിൽകൂട്ടമായി യാത്ര റദ്ദാക്കുകകൂടി ചെയ്​തതോടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്​ഥയായി. രണ്ടായിരത്തോളം ജീവനക്കാരെ പെരുവഴിയിലാക്കിയാണ്​ അവർ സർവിസ്​ നിർത്തിയത്​.

നിലവിൽ മിക്ക എയർലൈനുകളും വിരലിലെണ്ണാവുന്ന യാത്രക്കാരുമായാണ്​ സർവിസ്​ നടത്തുന്നത്​. സൗദി അടക്കം രാജ്യങ്ങൾ തങ്ങളുടെ മുഴുവൻ അന്താരാഷ്​ട്ര സർവിസുകളും റദ്ദാക്കുകയും ചെയ്​തു. ഈ സ്​ഥിതി രണ്ടോ മൂന്നോ മാസം തുടർന്നാൽ​ കൂടുതൽ എയർലൈനുകൾ ‘ഫ്ലൈ ബി’യുടെ പാത പിന്തുടരേണ്ടിവരുമെന്ന മുന്നറിയിപ്പാണ്​ ഇൻറർനാഷനൽ എയർട്രാൻസ്​പോർട്ട്​ അസോസിയേഷൻ (അയാട്ട) മേധാവി അലക്​സാണ്ടർ ഡി ജുനിയാക്​ നൽകുന്നത്​.
കോവിഡ്​-19 ഭീതിയെ തുടർന്ന്​ മാർച്ച്​ ആദ്യവാരംവരെയുള്ള കണക്കനുസരിച്ച്​ എയർലൈൻ മേഖലക്ക്​ 11,300 കോടി ഡോളറി​​െൻറ വരുമാനനഷ്​ടമാണ്​ ഉണ്ടായിരിക്കുന്നത്​.

120 രാജ്യങ്ങളിൽനിന്നുള്ള 290 എയർലൈനുകളാണ്​ അയാട്ടയിൽ അംഗങ്ങൾ​. ആഗോളതലത്തിലുള്ള പ്രശ്​നങ്ങളെ തുടർന്ന്​ മിക്ക എയർലൈനുകളും നഷ്​ടത്തിലാണ്​ സർവിസ്​ നടത്തുന്നത്​. കോവിഡ്​-19 ഭീതി കാരണം പലരും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്​ഥയിലുമാണ്​. യാത്രകൾ പ്ലാൻ ചെയ്യുകയും ​ടിക്കറ്റ്​ ബുക്കുചെയ്യുകയും ചെയ്​തവർ പുതിയ സാഹചര്യത്തിൽ യാത്ര മാറ്റിവെക്കുകയല്ല, റദ്ദാക്കുകയാണ്​. ഇതാണ്​ എയർലൈനുകളെ ആശങ്കയിലാക്കുന്നത്​.

Show Full Article
TAGS:covid 19 corona economic crisis 
Web Title - coronavirus and economic crisis in india
Next Story