വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചു
text_fieldsന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ ഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന്റെ വില 135 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2223 രൂപയായി കുറഞ്ഞു. എന്നാൽ, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ എണ്ണകമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
നേരത്തെ മേയ് മാസത്തിൽ എൽ.പി.ജി സിലിണ്ടറിന്റെ വില കമ്പനികൾ വർധിപ്പിച്ചിരുന്നു. 14 കിലോയുടെ ഗാർഹിക സിലിണ്ടറിനും അന്ന് വില കൂട്ടിയിരുന്നു. ഗാർഹിക സിലിണ്ടറിന്റെ വില 3.50 രൂപയും വാണിജ്യ സിലിണ്ടറിന്റേത് എട്ട് രൂപയുമാണ് വർധിപ്പിച്ചത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 122.8 ഡോളറായാണ് വർധിച്ചത്. ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയും കൂടിയിട്ടുണ്ട്. 115.4 ഡോളറായാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വില വർധിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

