Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോസ് ബിരിയാണി അരിയുടെ കൺസ്യൂമർ പാക്കറ്റുകൾ വിപണിയിൽ

text_fields
bookmark_border
റോസ് ബിരിയാണി അരിയുടെ കൺസ്യൂമർ പാക്കറ്റുകൾ വിപണിയിൽ
cancel
camera_alt

റോസ് കൈമ ബിരിയാണി അരിയുടെ കൺസ്യൂമർ പാക്കറ്റുകൾ വിപണിയിലിറക്കുന്നു

കോഴിക്കോട്: റോസ് കൈമ ബിരിയാണി അരിയുടെ കൺസ്യൂമർ പാക്കറ്റുകൾ പുറത്തിറക്കി. ചലച്ചിത്ര താരങ്ങളായ ടിനി ടോം, നാദിർഷ, ബർദ്ധമാൻ അേഗ്രാ െപ്രാഡക്റ്റ്സ്​ കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശെയ്ഖ് റബിയുൾ ഹഖ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.

അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള ബർദ്ധമാൻ റോസ് റൈസ് ബാഗിന്റെയും ഇന്ത്യൻ മാർക്കറ്റിലേക്കുള്ള റോസ് കൈമ റൈസ് ബാഗി​ന്റെയും ഒരു കിലോയുടെയും അഞ്ചു കിലോയുടെയും കൺസ്യൂമർ പാക്കറ്റുകളാണ് ലോഞ്ച് ചെയ്‌തത്. വിദേശങ്ങളിൽ റോസ് ബ്രാൻഡ് അറിയപ്പെടുന്നത് ബർദ്ധമാൻ റോസ് എന്ന പേരിലാണ്. ദുൽഖർ സൽമാനാണ് റോസ് കൈമ റൈസ് ബ്രാൻഡ് അംബാസഡർ. ബ്രാൻഡ് എല്ലാ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കിലോയുടെയും അഞ്ചു കിലോയുടെയും റീട്ടെയിൽ പാക്കറ്റുകൾ റീഡിസൈനിങ് ചെയ്‌ത്‌ അവതരിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.


കഴിഞ്ഞ 30 വർഷമായി ബർദ്ധമാൻ അേഗ്രാ െപ്രാഡക്റ്റ്സ്​ ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡ് ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ്​ കൈമ ബിരിയാണി റൈസ്​ ഗുണമേന്മക്കും രുചിക്കും സുഗന്ധത്തിനും ഒരുപോലെ പ്രശസ്​തമാണ്. ഇന്ത്യയിലുടനീളവും യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, യൂറോപ്പ്, യു.എസ്​.എ, ആസ്​േട്രലിയ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കമ്പനി ഉയർന്ന ഗുണനിലവാരമുള്ള കൈമ അരി​ വിതരണം ചെയ്യുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Consumer packets of rose biryani rice are available in the market
Next Story