Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഅ​റി​യ​ണം ഡേ​റ്റ​യു​ടെ...

അ​റി​യ​ണം ഡേ​റ്റ​യു​ടെ വി​ല; കീ​ഴ​ട​ക്കാം ന​വ​ലോ​കം

text_fields
bookmark_border
മു​ഹ​മ്മ​ദ്​ അ​ൽ​ഫാ​ൻ
cancel
camera_alt

മു​ഹ​മ്മ​ദ്​ അ​ൽ​ഫാ​ൻ

ദു​ബൈ: ന​വ ലോ​ക​ത്തി​ൽ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ന്നു ഡേ​റ്റ അ​ഥ​വാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ. ഇ​ന്ന്​ എ​​ല്ലാ​​ത്തി​​നും മു​​ക​​ളി​​ലാ​​ണ് ഡേ​​റ്റ​ക​ളു​ടെ സ്ഥാ​നം. ഡേ​​റ്റ​​യാ​​ണ് ഇ​​ന്ന് ലോ​​ക​​ത്തി​ന്‍റെ ഗ​​തി നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്. ഏ​​റ്റ​​വും വി​​ല​പി​​ടി​​പ്പു​​ള്ള​​തും ഏ​​റ്റ​​വും ഉ​​പ​​യോ​​ഗ​​പ്ര​​ദ​​വും ഏ​​റ്റ​​വും വി​​നാ​​ശ​​കാ​​രി​​യും ഡേ​​റ്റ ത​​ന്നെ​​യെ​​ന്ന് നി​​സ്സം​​ശ​​യം പ​​റ​​യാം. അ​​ണു​​ബോം​​ബി​​നേ​​ക്കാ​​ൾ വി​​സ്​​​ഫോ​​ട​​ന​ശേ​​ഷി​​യാ​​ണ് ഈ ​​ന​​വ​​ലോ​​ക​​ത്തി​​ൽ ഡേ​​റ്റ​​ക്കു​​ള്ള​​ത്.

തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കാ​​നു​​ള്ള സ​​ഹാ​​യി​​യാ​യാ​​ണ് ഇ​​തു​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഒ​​പ്പം എ​​തി​​രാ​​ളി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ളും. ഒ​​രു ന​​ല്ല ഡേ​​റ്റ അ​​ന​​ലി​​സ്​​​റ്റാ​​വാ​​ൻ ക​​മ്പ്യൂ​​ട്ട​​ർ പ്രോ​​ഗ്രാ​​മി​​ങ്ങി​​ൽ പ്രാ​​വീ​​ണ്യം അ​​നി​​വാ​​ര്യ​​മാ​​ണ്. കൂ​​ടാ​​തെ ​ഡേ​​റ്റ​​ബേ​​സു​​ക​​ളെ​​ക്കു​​റി​​ച്ചും അ​​ന​​ലൈ​​സ്​ ചെ​​യ്യാ​​നു​​ള്ള ഫ്രെ​യിം​​വ​​ർ​​ക്കു​​ക​​ളെ​​ക്കു​​റി​​ച്ചും അ​​റി​​വു​​ണ്ടാ​​കേ​​ണ്ട​​തു​​ണ്ട്. സ്​​​റ്റാ​​റ്റി​സ്റ്റി​​​ക്സി​​നും ആ​​പ്റ്റി​​റ്റ്യൂ​​ടി​​നും കൂ​​ടാ​​തെ ബി​​സി​​ന​​സ് സം​​ബ​​ന്ധി​​ച്ചും മു​​ൻ​​ധാ​​ര​​ണ​​യു​​ണ്ടാ​​വ​​ണം. ബാ​​ങ്കി​​ങ്, ഹെ​​ൽ​​ത്ത് കെ​​യ​​ർ, റീ​​ട്ടെ​​യി​​ൽ, മാ​​നു​​ഫാ​​ക്ച്ച​​റി​​ങ്​ തു​​ട​​ങ്ങി സ​​ക​​ല മേ​​ഖ​​ല​​ക​​ളി​​ലും ​ഡേ​​റ്റ അ​​ന​​ലൈ​​സ്​ ചെ​​യ്താ​​ണ് ഭാ​​വി പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് രൂ​​പം കൊ​​ടു​​ക്കു​​ന്ന​​ത്. ഡേ​റ്റ അ​ന​ലി​റ്റി​ക്സി​ന്‍റെ പു​തു സാ​ധ്യ​ത​ക​ൾ അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഏ​റ്റ​വും മി​ക​ച്ച വേ​ദി​യാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന​ത്. ന​വം​ബ​ർ 15, 16 തീ​യ​തി​ക​ളി​ലാ​യി ദു​ബൈ ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ എ​ജു​ക​ഫേ ഒ​മ്പ​താം സീ​സ​ണി​ൽ ഡേ​റ്റ അ​ല​നി​റ്റി​ക്സ്​ രം​ഗ​ത്ത്​ പ്ര​മു​ഖ സാ​ന്നി​ധ്യ​മാ​യ മു​ഹ​മ്മ​ദ്​ അ​ൽ​ഫാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.

മൈ​ക്രോ​സോ​ഫ്​​റ്റി​ന്‍റെ മോ​സ്റ്റ്​ വാ​ല്യു​ബ്​​ൾ പ്ര​ഫ​ഷ​ന​ൽ അ​വാ​ർ​ഡ്​ നേ​ടി​യ അ​ദ്ദേ​ഹം, അ​ജ്​​മാ​ൻ യൂ​നി​വേ​ഴ്​​സി​റ്റി, ഖ​ലീ​ഫ യൂ​നി​വേ​ഴ്​​സി​റ്റി, ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഡേ​റ്റ അ​ന​ലി​റ്റി​ക്സ്​ സം​ബ​ന്ധി​ച്ച്​ ഒ​രു പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വ്​ കൂ​ടി​യാ​ണ്​ അ​ൽ​ഫാ​ൻ. ഡേ​റ്റ അ​ന​ലി​റ്റി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക്​ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ അ​ൽ​ഫാ​നും നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കും. ഇ​ന്‍റ​റാ​ക്ടി​വ്​ സെ​ഷ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ദ്ദേ​ഹ​വു​മാ​യി സം​വ​ദി​ക്കാം. ന​വ​ലോ​ക​ത്ത്​​ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ഒ​ന്നാ​യി മാ​റി​യ ഡേ​റ്റ​ക​ളെ വി​ശ​ക​ല​നം ചെ​യ്യാ​നും അ​തു​വ​ഴി മി​ക​ച്ച ക​രി​യ​ർ രൂ​പ​പ്പെ​ടു​ത്താ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ദ്ദേ​ഹം വ​ഴി​കാ​ട്ടും. 10, 11, 12 ഡി​ഗ്രി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ഫോ​ക്ക​സ് ചെ​യ്യു​ന്ന ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ മേ​ള​യി​ൽ ഉ​പ​രി​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ​ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഭാ​ഗ​മാ​കാം. പ​​ങ്കെ​ടു​ക്കാ​ൻ എ​​ജു​​ക​​ഫെ​ വെ​ബ്​​സൈ​റ്റി​​ൽ(https://www.myeducafe.com/) ര​​ജി​​സ്റ്റ​​ർ ചെ​യ്യാം. ര​​ജി​​സ്ട്രേ​​ഷ​​നും പ്ര​​വേ​​ശ​​ന​​വും തി​​ക​​ച്ചും സൗ​​ജ​​ന്യ​​മാ​​ണ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ +971 504851700.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu CafeXylem
News Summary - Conquer the world, Know the cost of data
Next Story