Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാസിന് വീണ്ടും കുത്തനെ കൂട്ടി: ഒറ്റയടിക്ക് വർധിപ്പിച്ചത് 101.50 രൂപ

text_fields
bookmark_border
കഴിഞ്ഞ മാസം 209 രൂപ കൂട്ടിയിരുന്നു
commercial LPG cylinder
cancel

ന്യൂഡൽഹി: പാചകവാതകത്തിന് വീണ്ടും കുത്തനെ വില കൂട്ടി. വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് 101.50 രൂപയാണ് വർധിപ്പിച്ചത്. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം ഡൽഹിയിൽ 1833 രൂപയാണ് പുതിയ വില.

ഒക്‌ടോബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. സെപ്തംബറിൽ 1522.50 രൂപയുണ്ടായിരുന്ന ഗ്യാസിന് ഒക്ടോബറിൽ 1731.50 രൂപയായി. ഇന്ന് വീണ്ടും കൂട്ടിയതോടെ വില 1833 രൂപയായി.

വില വർധന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് മാത്രമാണ് ഇപ്പോൾ ബാധകം. ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വില കൂട്ടിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, വീട്ടാവശ്യങ്ങൾക്കുള്ള ഗ്യാസിന്റെ വില കൂട്ടുന്നത് ബി.ജെ.പിക്ക് തിരിച്ചടിയാകും. ഈ സാഹചര്യം മുന്നിൽ കണ്ട് കൊണ്ടാകാം വില വർധന തൽക്കാലം വാണിജ്യ സിലിണ്ടറുകളിൽ ഒതുക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Commercial LPG cylinders' prices increased from today
Next Story