വാണിജ്യ സിലിണ്ടറിന് വീണ്ടും വില ഇളവ് പ്രഖ്യാപിച്ചു; കുറച്ചത് 58.50 രൂപ; ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
text_fieldsന്യൂഡൽഹി: ഇന്നു മുതൽ വാണിജ്യ സിലിണ്ടറുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഓയ്‍ൽ മാർക്കറ്റിങ് കമ്പനികൾ. 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വില 58.50 ആയാണ് കുറച്ചത്. അതേ സമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
വാണിജ്യ സിലിണ്ടറുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഹോട്ടൽ, റെസ്റ്റോറന്‍റുകൾ തുടങ്ങിയവക്ക് പ്രവർത്തന ചെലവ് കുറക്കാൻ ഇളവ് സഹായകമാകും.
വില ഇളവ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കിലായിരിക്കും ബാധകമാവുക. ഡൽഹിയിൽ സിലിണ്ടറിന്‍റെ വില 1723.50ൽ നിന്ന് 1665ആയി കുറയും. കൊൽക്കത്തയിൽ 59 രൂപ കുറഞ്ഞ് 1769 ആയി. മുംബൈയിൽ 58.50 കുറഞ്ഞ് 1616 ആയി. ചെന്നൈയിൽ 1823.50 ആണ് നൽകേണ്ടത്. പാഠ്നയിൽ 1929ഉം ഭോപ്പാലിൽ 1787.50 രൂപയുമാണ്. തുടർച്ചയായ നാലാം മാസമാണ് വാണിജ്യ സിലിണ്ടറിന്‍റ വില കുറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

