കൈവിട്ട് വെളിച്ചെണ്ണ വില കുതിക്കുന്നു
text_fieldsതൃശൂർ: ഓരോ ദിവസവും റെക്കോഡ് ഭേദിച്ച് വെളിച്ചെണ്ണ വില. ചില്ലറ വിൽപന മേഖലയിൽ ഒരു കിലോക്ക് 420 രൂപക്ക് മുകളിലായി. നിലവിലെ സാഹചര്യത്തിൽ വരുംദിവസങ്ങളിലും വില കുതിക്കുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഓണംവരെ വില കൂടാനാണ് സാധ്യത.
നിലവിലെ സാഹചര്യത്തിൽ കിലോക്ക് ചില്ലറ വില 500 രൂപ എത്തിയാൽപോലും അത്ഭുതപ്പെടേണ്ടതില്ലെന്ന് തൃശൂരിലെ മൊത്ത വിൽപന വ്യാപാരി പറഞ്ഞു. തേങ്ങക്കും കൊപ്രക്കും കടുത്ത ക്ഷാമമാണുള്ളത്. കേരളത്തിൽ ഉൽപാദനം കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ആവശ്യത്തിന് ലഭിക്കാത്തതും വില വർധനക്ക് കാരണമാണ്.
അന്താരാഷ്ട്ര വിപണിയിൽ ചൈന വൻതോതിൽ വാങ്ങിക്കൂട്ടുന്നതിനാൽ മലേഷ്യയിൽ നിന്നും ആവശ്യത്തിന് ലഭിക്കുന്നില്ല. ശനിയാഴ്ച തൃശൂരിലെ മൊത്തവിൽപന വില ക്വിന്റലിന് 38800 രൂപയാണ്. ഒരു ക്വിന്റൽ കൊപ്രക്ക് 25100 രൂപയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

