സഞ്ചാര പ്രിയർക്ക് വൻ ആനുകൂല്യവുമായി ക്ലബ്ബ് കല്ലാട്ട്
text_fieldsദുബൈ: പ്രമുഖ ടൂറിസം,റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പായ കല്ലാട്ടിന്റെ പുതിയ സംരംഭമായ ക്ലബ്ബ് 'കല്ലാട്ട് ഇന്റർനാഷണൽ മെമ്പർഷിപ്പോടെ ഇന്ത്യയിലും യു.എ.ഇയിലും പ്രവർത്തനം തുടങ്ങി.ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ത്യയിലെയും വിദേശത്തെയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഫൈവ് സ്റ്റാർ റിസോട്ടുകൾ എന്നിവിടങ്ങളിൽ അത്യാധുനിക സൗകര്യത്തോടെയുള്ള താമസിക്കാം എന്നതാണ് ക്ലബ്ബ് കല്ലാട്ടിൻ്റെ പ്രത്യേകത .
ക്ലബ്ബിൽ മെമ്പർഷിപ്പ് എടുക്കുന്നവർക്ക് മൂന്ന് വർഷം വരെ വൈവിധ്യമാർന്ന ആനുകൂല്യം ലഭിക്കും.ഇന്ത്യയിലെയും വിദേശത്തെയും മറ്റ് ക്ലബ്ബിൻ്റെ നിരക്കിനെക്കാൾ കുറവും സൗജന്യ ആനുകൂല്യങ്ങളുമാണ് ഒരുക്കിയതെന്ന് ചെയർമാൻ ഡോ. താഹിർ കല്ലാട്ട് പറഞ്ഞു. സ്റ്റാൻഡേഡ്, സിൽവർ,ഗോൾഡ്, പ്ലാറ്റിനം എന്നീ
നാല് തരം ഇൻറർനാഷണൽ മെമ്പർഷിപ്പ് പാക്കേജുകളാണുള്ളത്.അവധിക്കാലങ്ങളെ കൂടുതൽ മനോഹരമാക്കാനുള്ള സുവർണാവസരവും ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്.
യു.എ.ഇയിൽ 999 ദിർഹത്തിനാണ് മെമ്പർഷിപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിലുടനീളം യാത്രകൾക്ക് ഏറ്റവും മികച്ച സ്പെഷ്യൽ ഡിസ്കൗണ്ടുകളും ദുബൈ, ഊട്ടി, ഹൈദരാബാദ്, വയനാട്, മൂന്നാർ, ബാംഗ്ലൂർ ,കൊടെക്കനാൽ എന്നിവിടങ്ങളിൽ മൂന്ന് വർഷത്തേക്ക് 25-ഓളം രാത്രി സൗജന്യ താമസം ഉൾപ്പെടെ അംഗങ്ങൾക്ക് ലഭിക്കും.
ദുബായിലെ പഞ്ചനക്ഷത്ര ക്യൂൻ എലിസബത്ത് ഷിപ്പ് ഹോട്ടൽ ഉൾപ്പെടെ കേരളത്തിലെ ഹൗസ് ബോട്ടുകൾ, സൗത്ത് ഇന്ത്യ യിലെ മികച്ച റിസോർട്ടുകളും ഹോട്ടലുകളിലും സൗജന്യ താമസ ആനുകൂല്യങ്ങളുണ്ട്.
കല്ലാട്ടിന്റെ വരാൻ പോകുന്ന പുതിയ ഫൈവ്-സ്റ്റാർ റിസോർട്ടിൽ ആഡംബര സൗകര്യങ്ങളോടെയുള്ള താമസവുമുണ്ട്.
0508891282 (ദുബൈ)
9744293333 (ഇന്ത്യ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.