Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീർഘകാല നിക്ഷേപത്തിനായി പുതിയ മ്യൂച്ചൽ ഫണ്ട് അവതരിപ്പിച്ച് കാനറ റൊബേ​ക്കോ

text_fields
bookmark_border
ദീർഘകാല നിക്ഷേപത്തിനായി പുതിയ മ്യൂച്ചൽ ഫണ്ട് അവതരിപ്പിച്ച് കാനറ റൊബേ​ക്കോ
cancel

കൊച്ചി: ഇന്ത്യയിലെ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ കാനറ റൊബേക്കോ മ്യൂച്വല്‍ ഫണ്ട്, പുതിയ സ്‌കീം അവതരിപ്പിച്ചു. കാനറ റൊബേക്കോ മിഡ് ക്യാപ് ഫണ്ടാണ് പുതിയതായി പുറത്തിറക്കുന്നത്. ഓഹരികളിലും ഓഹരി അധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡ് ഫണ്ടാണിത്. ഇടത്തരം കമ്പനികളുടെ ഓഹരി കേന്ദ്രീകരിച്ചാകും നിക്ഷേപം. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ ആസ്തിമൂല്യ വര്‍ധനയാണ് ഫണ്ട് ലക്ഷ്യമിടുന്നത്. കാനറ റൊബേക്കോ മിഡ് ക്യാപ് ഫണ്ടിന്റെ ആദ്യ നിക്ഷേപ സമാഹരണം (എന്‍.എഫ്.ഒ) നവംബര്‍ 11ന് ആരംഭിച്ചു. നവംബര്‍ 25ന് അവസാനിക്കും.

നിക്ഷേപിക്കുന്ന കമ്പനിയുടെ മാനേജ്‌മെന്റ് കാര്യക്ഷമതയും സാമ്പത്തിക അടിത്തറയും വളര്‍ച്ചാ സാധ്യതയും അടിസ്ഥാനമാക്കിയുള്ള നിക്ഷേപ രീതി പിന്തുടരുന്ന കാനറ റൊബേക്കോ മ്യൂച്ചല്‍ ഫണ്ട്, ഇടത്തരം വ്യവസായ മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം മുന്നേറുന്ന മികച്ച മാനേജ്‌മെന്റ് പാരമ്പര്യമുള്ള കമ്പനികളിലെ നിക്ഷേപമാണ് മിഡ് ക്യാപ്പ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. മിഡ് ക്യാപ് 150 സൂചികയിലെ കമ്പനികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചുള്ള നിക്ഷേപമാണ് കാനറ റൊബേക്കോ മിഡ് ക്യാപ് പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ സമയം വിപണിയുടെ സ്ഥിതിയും മാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളും അനുസരിച്ചുള്ള മാറ്റങ്ങളുമുണ്ടാകും.

ഒന്നിച്ചും തവണകളായും (എസ്.ഐ.പി.) നിക്ഷേപിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സമ്പാദ്യ വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്കുള്ള മികച്ച അവസരമാണ് കാനറ റൊബേക്കോ മിഡ് ക്യാപ് ഫണ്ടെന്ന് എം.ഡിയും സി.ഇ.ഒയുമായ രാജ്‌നിഷ് നരൂല പറഞ്ഞു. വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കാനും അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും കഴിയുന്ന നിക്ഷേപകര്‍ക്ക് യോജിച്ച ഫണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Canara Robeco launches new mutual fund for long-term investment
Next Story