സ്വർണാഭരണ ഹാൾമാർക്കിങ് നിരക്ക് കൂട്ടി
text_fieldsകൊച്ചി: സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കാനുള്ള നിരക്ക് 45 രൂപയിൽനിന്ന് 75 രൂപയായി വർധിപ്പിച്ചു. കേന്ദ്ര സർക്കാറിന് കീഴിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഒരു ആഭരണത്തിന് 45 രൂപയും 18 ശതമാനം നികുതിയും ഉൾപ്പെടെ 53.5 രൂപയാണ് നൽകേണ്ടിയിരുന്നത്. ഇനി നികുതിയടക്കം 88.5 രൂപ നൽകണം. നിരക്ക് ഒറ്റയടിക്ക് 30 രൂപ വർധിപ്പിച്ചത് സ്വർണ വ്യാപാര മേഖലക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

