Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവീണ്ടും കുതിക്കുമോ...

വീണ്ടും കുതിക്കുമോ അല്ലെങ്കിൽ കിതക്കുമോ? വരും ദിനങ്ങൾ വിപണിക്ക്​ നിർണായകം

text_fields
bookmark_border
വീണ്ടും കുതിക്കുമോ അല്ലെങ്കിൽ കിതക്കുമോ? വരും ദിനങ്ങൾ വിപണിക്ക്​ നിർണായകം
cancel

മുംബൈ: രണ്ട്​ ദിവസത്തെ തുടർച്ചയായ ഇടിവിന്​ ശേഷം ദലാൽ സ്​ട്രീറ്റിൽ നേരിയ ആശ്വാസം. സൂചികകൾ ചൊവ്വാഴ്ച നേട്ടത്തിൽ ക്ലോസ്​ ചെയ്​തു. വിൽപന സമ്മർദത്തെ തുടർന്നാണ്​ വിപണിയിൽ കടുത്ത പ്രതിസന്ധി ഉടലെടുക്കുന്നത്​. അതിവേഗം പടരുന്ന ഒമിക്രോണും ആശങ്കയായി തുടരുകയാണ്​. ഒമിക്രോൺ എത്രത്തോളം പടരുമെന്നതിനെ സംബന്ധിച്ച്​ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നു. ഇതിനൊപ്പം വിദേശമൂലധനം വിപണിയിൽ നിന്നും വൻതോതിൽ പുറത്തേക്ക്​ ഒഴുകുന്നതും തിരിച്ചടിയാവുന്നു.

വരും ദിനങ്ങളിലും ഒമിക്രോൺ വാർത്തകൾ തന്നെയാവും വിപണിയെ സ്വാധീനിക്കുക. മറ്റ്​ ആഗോള വിപണികളിലെ പ്രകടനവും നിർണായകമായി മാറും. വരും ദിവസങ്ങളിലും വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നത്​ തുടർന്നാൽ​ അത്​ തിരിച്ചടിയാകും. ആഭ്യന്തര മ്യൂച്ചൽ ഫണ്ടുകൾ എത്രത്തോളം നിക്ഷേപം നടത്തുമെന്നതും പ്രാധാന്യമർഹിക്കുന്നു.

സെൻസെക്​സ്​ 497 പോയിന്‍റ്​ നേട്ടത്തോടെ 56,319.01ലാണ് ഇന്ന്​ വ്യാപാരം​ അവസാനിപ്പിച്ചത്​. നിഫ്​റ്റി 156 പോയിന്‍റ്​ ഉയർന്ന 16,770.85ലെത്തി. ബ്ലുചിപ്പ്​ ഓഹരികളിൽ എച്ച്​.സി.എൽ ടെക്​ 4.32 ശതമാനം ഉയർന്നു. വിപ്രോ, യു.പി.എൽ, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്​, ഹിൻഡാൽകോ ഇൻഡസ്​ട്രീസ്​, കോൾ ഇന്ത്യ, ജെ.എസ്​.ഡബ്യു സ്റ്റീൽ, ടെക്​ മഹീന്ദ്ര തുടങ്ങിയ കമ്പനികളും നേട്ടമുണ്ടാക്കി.

പവർ ഗ്രിഡാണ്​ നിഫ്​റ്റിയിൽ വൻ നഷ്​ടമുണ്ടാക്കിയത്​. ആക്​സിസ്​ ബാങ്ക്​, ബജാജ്​ ഫിനാൻസ്​, ടാറ്റ കൺസ്യൂമർ, സിപ്ല, എസ്​.ബി.ഐ, ഹീറോ മോ​ട്ടോ കോർപ്പ്​, കൊട്ടക്​ മഹീന്ദ്ര എന്നിവരും നഷ്​ടം ​രേഖപ്പെടുത്തി. നിഫ്​റ്റ്​ സ്​മോൾകാപ്പ്​, മിഡ്​കാപ്പ്​ ഇൻഡക്​സുകൾ ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexnifty
News Summary - Bargain hunting drives Sensex higher but analysts say bulls not yet out of the woods
Next Story