Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപതഞ്​ജലി ഓഹരി...

പതഞ്​ജലി ഓഹരി വിപണിയിലേക്ക്​; സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ ലിസ്റ്റ്​ ചെയ്യുമെന്ന്​ രാംദേവ്​

text_fields
bookmark_border
പതഞ്​ജലി ഓഹരി വിപണിയിലേക്ക്​; സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ ലിസ്റ്റ്​ ചെയ്യുമെന്ന്​ രാംദേവ്​
cancel

ന്യൂഡൽഹി: യോഗ ഗുരു ബാബരാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്​ജലി ഗ്രൂപ്പ്​ ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ പതഞ്​ജലിയുടെ ഐ.പി.ഒ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പത്​ഞജലിയുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വൈകാതെ ഉണ്ടാവുമെന്ന്​ ബാബ രാംദേവും പ്രതികരിച്ചു.

നിലവിലെ ഓഹരി ഉടമകളുടെ താൽപര്യം പരിഗണിച്ചാവും ഐ.പി.ഒ നടത്തുക. രുചി സോയയുമായുള്ള ഇടപാടിലൂടെ പതഞ്​ജലി ഗ്രൂപ്പിന്​ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും ബാബ രാംദേവ്​ പറഞ്ഞു. കോവിഡ്​ കാലത്ത്​ കമ്പനിയുടെ ഉൽപന്നങ്ങളുടെ വിൽപനയിൽ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

2021 സാമ്പത്തിക വർഷത്തിൽ 30,000 കോടിയുടെ വരുമാനമാണ്​ പതഞ്​ജലി ഗ്രൂപ്പിന്​ ഉണ്ടായത്​. ഇതിൽ 16,318 കോടിയും രുചി സോയയുടെ ഉൽപന്നങ്ങൾ വിറ്റാണ്​ നേടിയത്​. 2019ലാണ്​ രാംദേവ്​ രുചി സോയയെ ഏറ്റെടുക്കുന്നത്​. ഇതിന്​ പിന്നാലെയാണ്​ ഓഹരി വിപണിയിലേക്കും കമ്പനി ചുവടുവെക്കാൻ ഒരുങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdev
News Summary - Baba Ramdev says Patanjali IPO decision by year-end, lays a roadmap for Ruchi Soya
Next Story