Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ ഐഫോൺ കമ്പം കുറയുന്നോ? ദസറ സീസണിൽ ആപ്പിൾ വിൽപ്പനയിൽ ഇടിവ്

text_fields
bookmark_border
ഇന്ത്യയിൽ ഐഫോൺ കമ്പം കുറയുന്നോ? ദസറ സീസണിൽ ആപ്പിൾ വിൽപ്പനയിൽ ഇടിവ്
cancel

ന്യൂഡൽഹി: രാജ്യത്ത് ഉത്സവ സീസണിൽ ആപ്പിൾ ഐഫോണിനുള്ള ആവശ്യക്കാർ കുറഞ്ഞതായി മണികണ്ട്രോൾ റിപ്പോർട്ട്. ദസറ സീസണിൽ വിൽപ്പന 30 ശതമാനം വരെ കുറഞ്ഞതായാണ് റിപ്പോർട്ട്. ദീപാവലി സീസണിലും വിൽപ്പന കുറഞ്ഞേക്കുമെന്നാണ് സൂചന. വിലവർധന, പരിമിതമായ കിഴിവുകൾ, ദൈർഘ്യമേറിയ റീപ്ലേസ്‌മെന്റ് സൈക്കിളുകൾ എന്നിവയാണ് ആവശ്യക്കാർ കുറയാൻ കാരണം. ഇന്ത്യ മികച്ചൊരു വിപണി ആയതിനാൽ തന്നെ ഇടിവ് ആപ്പിളിന്റെ വളർച്ചാ കുതിപ്പിന് വലിയ തിരിച്ചടിയാണ്.

ഈ വർഷം ഇന്ത്യയിലെ ഐഫോൺ കയറ്റുമതി ഇരട്ട അക്കത്തിൽ കുറഞ്ഞേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2025ൽ 14.3 ദശലക്ഷം യൂണിറ്റായിരുന്നു ഇന്ത്യയിലെ ഐഫോൺ കയറ്റുമതി. ജൂൺ പാദത്തിൽ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 27 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ പ്രീമിയം സെഗ്മെന്റിൽ ഒന്നാമതാണെങ്കിലും മൊത്തം വിൽപ്പന മന്ദഗതിയിലാണ്.

വില വർധനവും ഉത്സവകാല ആനുകൂല്യങ്ങളുടെ കുറവും വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. പുതിയ ഐഫോൺ 18 പ്രോ സീരീസും പുതിയ ഐഫോൺ ഡ്യുവും പുറത്തിറക്കിയിട്ടും വിപണിയിൽ മാന്ദ്യം തുടരുകയാണ്. പഴയ മോഡലുകളുടെയും 18 പ്രോ സീരീസിന്റെയും വില വർധന ഉപഭോക്താക്കളെ കൂടുതൽ ജാഗ്രതയുള്ളവരാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പഴയ ഫോണുകൾ നന്നായി പ്രവർത്തിക്കുന്നതിനാൽ ആളുകൾ മാറ്റി വാങ്ങുന്നത് വൈകിക്കുന്നതും സെപ്റ്റംബറിൽ ബേസ് ഐഫോൺ 18 ഇറങ്ങാത്തതും തിരിച്ചടിയായി. വില കൂടുന്നത് ആപ്പിളിന്റെ ഉപഭോക്തൃ അടിത്തറ ചുരുക്കുന്നുവെന്നും ഇത് ഉപഭോക്താക്കളെ വാങ്ങലുകൾ വൈകിപ്പിക്കാൻ പ്രേരിപ്പിക്കുന്നുവെന്നുമാണ് മറ്റൊരു വിലയിരുത്തൽ.

വില വർധനവും ചില ഫിനാൻസിങ്, ഡിസ്കൗണ്ട് സ്കീമുകൾ പിൻവലിച്ചതിനെയും തുടർന്ന് ഐഫോൺ 15, 16, 17 സീരീസ് ഉൾപ്പെടെയുള്ള പഴയ മോഡലുകളുടെ ഡിമാൻഡ് ദുർബലമായി. ശക്തമായ വിൽപ്പന പ്രതീക്ഷിച്ച് റീട്ടെയിലർമാരും വിതരണക്കാരും ദസറയ്ക്ക് മുന്നോടിയായി ധാരാളം സ്റ്റോക്ക് എടുത്തുവെച്ച റീട്ടെയിലർമാർക്ക് ഇപ്പോൾ ഇൻവെന്ററി കെട്ടിക്കിടക്കുകയാണ്. നേരെമറിച്ച്, പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് ക്ഷാമം നേരിടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Apple iPhone loses spark in India, festive sales down up to 30%
Next Story