Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ​ർ​വ​കാ​ല...

സ​ർ​വ​കാ​ല റെ​ക്കോ​ഡി​ന് പിന്നാലെ സ്വർണവില കുറഞ്ഞു

text_fields
bookmark_border
gold price
cancel

കൊ​ച്ചി: സ​ർ​വ​കാ​ല റെ​ക്കോ​ഡി​ന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയിലെത്തി. ഗ്രാമിന് 35 രൂപ താഴ്ന്ന 5,590 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെയാണ് പവൻ വില 45,000 എന്ന സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ എത്തിയത്. ഏപ്രിൽ ഒന്നിന് 44,000 രൂപയായിരുന്ന പവൻ വില രണ്ടിനും തുടർന്നു. മൂന്നാം തീയതി വീണ്ടും താഴ്ന്ന് 43,760 രൂപയിലും നാലാം തീയതി 44,240 രൂപയിലുമെത്തി.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കു​റ​ഞ്ഞു​ കൊ​ണ്ടി​രു​ന്ന വി​ല ചൊ​വ്വാ​ഴ്ച പൊ​ടു​ന്ന​നെ സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക്​ ക​യ​റു​ക​യാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല നേ​രി​യ ​തോ​തി​ൽ കു​റ​ഞ്ഞ​പ്പോ​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കേ​ന്ദ്ര ബാ​ങ്കു​ക​ളും വ​ൻ​കി​ട നി​ക്ഷേ​പ​ക​രും സ്വ​ർ​ണം വാ​ങ്ങി കൂ​ട്ടി​യ​താ​ണ് വി​ല കു​ത്ത​നെ ഉ​യ​രാൻ കാരണമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rategold
News Summary - After the all-time record, gold prices fell
Next Story