Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഅദാനി ഓഹരികൾ ഒരു...

അദാനി ഓഹരികൾ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

text_fields
bookmark_border
അദാനി ഓഹരികൾ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
cancel

ന്യൂ​ഡ​ൽ​ഹി: ബോം​ബെ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ൽ അ​ദാ​നി എ​ന്റ​ർ​പ്രൈ​സ​സി​ന്റെ ഓ​ഹ​രി​മൂ​ല്യം വെ​ള്ളി​യാ​ഴ്ച ഒ​രു വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യാ​യ 1017ലെ​ത്തി. ഒ​രു​വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ 4190 വ​രെ ഉ​യ​ർ​ന്ന ഓ​ഹ​രി​യാ​ണ് വ​ൻ​ത​ക​ർ​ച്ച നേ​രി​ട്ട​ത്. വി​ല ഇ​ടി​ഞ്ഞ​തോ​ടെ നി​ക്ഷേ​പ​ക താ​ൽ​പ​ര്യ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഹ​രി​വി​ല ഉ​യ​ർ​ന്ന് 1586ൽ ​വി​പ​ണി ക്ലോ​സ് ചെ​യ്തു. 1565 ആ​യി​രു​ന്നു ഇ​ന്ന​ല​ത്തെ ക്ലോ​സി​ങ് നി​ര​ക്ക്.

അ​ദാ​നി ട്രാ​ൻ​സ്മി​ഷ​ൻ, അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി എ​ന്നീ ഓ​ഹ​രി​ക​ളു​ടെ വി​ല 10 ശ​ത​മാ​നം ഇ​ടി​ഞ്ഞു. അ​ദാ​നി പ​വ​റും അ​ദാ​നി ടോ​ട്ട​ൽ ഗ്യാ​സും അ​ഞ്ചു ശ​ത​മാ​നം ഇ​ടി​വ് നേ​രി​ട്ടു. അ​ദാ​നി വി​ൽ​മ​ർ (4.99 ശ​ത​മാ​നം), എ​ൻ.​ഡി.​ടി.​വി (4.98 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ കു​റ​ഞ്ഞു. അം​ബു​ജ സി​മ​ന്റ്‌​സ് (5.97 ശ​ത​മാ​നം), അ​ദാ​നി പോ​ർ​ട്സ് (7.87 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ ഉ​യ​ർ​ന്നു. ഓ​ഹ​രി​മൂ​ല്യ​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദാ​നി ഗ്രൂ​പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ണ​ല​ഭ്യ​ത ഉ​ൾ​പ്പെ​ടെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന് ആ​ഗോ​ള റേ​റ്റി​ങ് ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ് ഇ​ൻ​വെ​സ്റ്റേ​ഴ്സ് സ​ർ​വി​സ് അ​റി​യി​ച്ചു. ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​ടു​ത്ത 1-2 വ​ർ​ഷ​ത്തി​ൽ മൂ​ല​ധ​ന​നി​ക്ഷേ​പ​ത്തി​നു​ള്ള ഗ്രൂ​പ്പി​ന്റെ ശേ​ഷി​യി​ൽ കു​റ​വു​വ​രു​ത്തി​യേ​ക്കു​മെ​ന്ന് മൂ​ഡീ​സ് പ​റ​ഞ്ഞു.

അ​ദാ​നി ഗ്രൂ​പ്പി​ന്റെ മു​ൻ​നി​ര സ്ഥാ​പ​ന​മാ​യ അ​ദാ​നി എ​ന്റ​ർ​പ്രൈ​സ​സി​നെ ആ​ഗോ​ള ഓ​ഹ​രി നി​ല​വാ​ര സൂ​ചി​ക​യാ​യ എ​സ് ആ​ൻ​ഡ് പി ​ഡൗ ജോ​ൺ​സ് ഈ ​മാ​സം ഏ​ഴു മു​ത​ൽ നീ​ക്കം​ചെ​യ്യും. ബോം​ബെ സ്റ്റോ​ക് എ​ക്‌​സ്‌​ചേ​ഞ്ചും നാ​ഷ​ന​ൽ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചും അ​ദാ​നി എ​ന്റ​ർ​പ്രൈ​സ​സ്, അ​ദാ​നി പോ​ർ​ട്സ്, അം​ബു​ജ സി​മ​ന്റ്‌​സ് എ​ന്നീ മൂ​ന്ന് അ​ദാ​നി ഗ്രൂ​പ് ക​മ്പ​നി​ക​ളെ നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ളു​ടെ കീ​ഴി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നീ​ക്കം.

യു.​എ​സ് ആ​സ്ഥാ​ന​മാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച് ഗൗ​തം അ​ദാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ്രൂ​പ്പി​ന്റെ വ​ഞ്ച​നാ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ളും ഓ​ഹ​രി വി​ല കൃ​ത്രി​മ​ത്വ​വും സം​ബ​ന്ധി​ച്ച് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഗ്രൂ​പ്പി​ന് ഓ​ഹ​രി​വി​പ​ണി​യി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adani groupGuatham adani
News Summary - Adani Group Value Halved, $120 Billion Wipeout As Stocks Nosedive
Next Story