Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightതട്ടിപ്പ് ആരോപണം: ഓഹരി...

തട്ടിപ്പ് ആരോപണം: ഓഹരി വിപണിയിൽ അദാനിക്ക് തിരിച്ചടി, ഇന്ന് നഷ്ടം 46,000 കോടി

text_fields
bookmark_border
തട്ടിപ്പ് ആരോപണം: ഓഹരി വിപണിയിൽ അദാനിക്ക് തിരിച്ചടി, ഇന്ന് നഷ്ടം 46,000 കോടി
cancel

മുംബൈ: അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി യു.എസിലെ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ നേരിട്ടത് കനത്ത ഇടിവ്. ഇന്ന് 46,000 കോടി രൂപയുടെ ഇടിവാണ് അദാനി കമ്പനികളുടെ ഓഹരികൾക്ക് സംഭവിച്ചത്.

അംബുജ സിമന്റ്‌സ് ഓഹരി വില ഏഴ് ശതമാനം താഴ്ന്നു. എ.സി.സി (7.14%), അദാനി പോര്‍ട്ട്‌സ് (6.13%), അദാനി പവര്‍ (4.95%), അദാനി ട്രാന്‍സ്മിഷന്‍ (8.08%), അദാനി വിൽമർ (4.99%), അദാനി ഗ്രീൻ എനർജി (2.34%), അദാനി എന്‍റർപ്രൈസ് (1.07%) എന്നിങ്ങനെയും താഴ്ന്നു.

ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിൽ അദാനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, റിപ്പോർട്ട് വസ്തുത വിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. ആരോപണങ്ങളെല്ലാം നുണയാണെന്നും അദാനി എന്‍റർപ്രൈസസിന്‍റെ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിന്റെ സമയത്ത് റിപ്പോർട്ട് വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും അദാനി ഗ്രൂപ് ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adani GroupHindenburg report
News Summary - Adani Group stocks lose ₹46,000 crore in market cap after Hindenburg alleges fraud
Next Story