ഹിൻഡൻബർഗ് റിപ്പോർട്ട്: ബോണ്ട് വിൽക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ച് അദാനി
text_fieldsന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ട് മൂലം ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെ 10 ബില്യൺ രൂപയുടെ ബോണ്ട് വിൽപന ഉപേക്ഷിച്ച് അദാനി ഗ്രൂപ്പ്. ഇതാദ്യമായാണ് ബോണ്ടുകളുടെ പബ്ലിക് സെയിൽ അദാനി ഗ്രൂപ്പ് നടത്തുന്നത്.
എഡൽവെയിസ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്, എ.കെ കാപ്പിറ്റൽ, ജെ.എം ഫിനാൻഷ്യൽ, ട്രസ്റ്റ് കാപ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ബോണ്ട് വിൽപന നടത്താനായിരുന്നു പദ്ധതി. ഓഹരി വിപണിയിൽ തിരിച്ചടിയേറ്റതോടെയാണ് ഇതിൽ നിന്നും അദാനി ഗ്രൂപ്പ് പിന്മാറിയത്.
നേരത്തെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ 200 ബിലൺ രൂപയുടെ ഫോളോ ഓൺ പബ്ലിക് ഓഫർ ഉപേക്ഷിക്കാൻ അദാനി ഗ്രൂപ്പ് നിർബന്ധിതമായിരുന്നു. റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടിയാണ് അദാനി ഗ്രൂപ്പിന് ഏൽക്കുന്നത്. ഏകദേശം 120 ബില്യൺ ഡോളറിന്റെ നഷ്ടം അദാനി ഓഹരികൾക്കുണ്ടായിരുന്നു. അദാനിയുടെ പല ഓഹരികളുടേയും വില ലോവർ സർക്ക്യൂട്ടിലെത്തിയിരുന്നു.