Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_right1000 പോയിന്‍റിൽ...

1000 പോയിന്‍റിൽ നിന്ന്​ 50,000ത്തിലേക്ക്​; സെൻസെക്​സിന്‍റെ 30 വർഷത്തെ യാത്ര

text_fields
bookmark_border
1000 പോയിന്‍റിൽ നിന്ന്​ 50,000ത്തിലേക്ക്​; സെൻസെക്​സിന്‍റെ 30 വർഷത്തെ യാത്ര
cancel

ചരിത്രത്തിലാദ്യമായി ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ 50,000 പോയിന്‍റിലെത്തിയിരിക്കുകയാണ്​. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ 250 പോയിന്‍റ്​ മുന്നേറിയതോടെയാണ്​ 50,000 എന്ന നേട്ടത്തിലേക്ക്​ സെൻസെക്​സ്​ എത്തിയത്​. കഴിഞ്ഞ മാർച്ചിൽ 25,638 പോയിന്‍റിൽ വ്യാപാരം നടത്തിയ സൂചികയാണ്​ മാസങ്ങൾക്കൾക്കകം ചരിത്ര​േനട്ടം കുറിച്ചത്​. 32 വ്യാപാര സെഷനുകളിൽ സെൻസെക്​സിന്‍റെ മൂല്യം 5000 പോയിന്‍റ്​ ഉയർന്നു.


1990 കളിൽ 1000 പോയിന്‍റിലായിരുന്നു സെൻസെക്​സിന്‍റെ വ്യാപാരം. ഇതിനിടെ ക്രമാനുഗതമായ ഉയർച്ച രേഖപ്പെടുത്തിയ ഓഹരി വിപണി ചില ഘട്ടങ്ങളിൽ പ്രതിസന്ധിയേയും അഭിമുഖീകരിച്ചു. അധികാരമാറ്റങ്ങളും ഉദാര സാമ്പത്തിക നയങ്ങളും സാ​ങ്കേതിക മേഖലയിലെ വിപ്ലവുമെല്ലാം സെൻസെക്​സിന്‍റെ ഉയർച്ചയെ സ്വാധീനിച്ചു. എന്നാൽ, ഭീകരാക്രമണങ്ങളും തട്ടിപ്പുകളും സർക്കാറിന്‍റെ നയങ്ങളും വിപണിയുടെ തിരിച്ചടിക്കും കാരണമായി.

​ 50,000 പോയിന്‍റിലേക്ക്​ എത്തുന്ന വേളയിൽ സെൻസെക്​സിന്‍റെ ജൈത്രയാത്രയെ കുറിച്ചുള്ള ട്വീറ്റുമായി ബി.എസ്​.ഇ തന്നെ രംഗത്തെത്തിയിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SensexBSE
Next Story