മലബാര്‍ ഗോള്‍ഡിന്റെ നവീകരിച്ച ഷോറൂം ഷാബിയയില്‍ തുറന്നു
text_fieldsമലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ വിപുലീകരിച്ച ഷോറൂം മുസ്സഫയിലെ ഷാബിയയില്‍ ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം, ഫിനാന്‍സ് ആൻഡ് അഡ്മിന് ഡയറക്ടര്‍ അമീര്‍ സി.എം.സി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം മുസ്സഫയിലെ ഷാബിയയില്‍ തുറന്നു. ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം, ഫിനാന്‍സ് ആൻഡ് അഡ്മിന് ഡയറക്ടര്‍ അമീര്‍ സി.എം.സി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. റീജനല്‍ ഹെഡ് രഞ്ജിത്ത്, സോണല്‍ ഹെഡ് ഇ.എം. നിജാസ് തുടങ്ങിയവർ പങ്കെടുത്തു.
916 ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം, വജ്രം, അമുല്യരത്നങ്ങള്‍ എന്നിവയില്‍ രൂപകല്പനചെയ്ത ആഭരണ വൈവിധ്യങ്ങള്‍ക്കൊപ്പം മികച്ച ഷോപ്പിങ് അന്തരീക്ഷവും ഷോറൂം പ്രദാനം ചെയ്യുന്നു. മൈന്‍, വിറാസ്, ഇറ, പ്രെഷ്യ, എത്നിക്സ്, ഡിവൈന്‍, സ്റ്റാര്‍ലെറ്റ് എന്നിവയുള്‍പ്പെടെ ഓരോ ഉപ ബ്രാന്‍ഡുകളിലുടനീളം എക്സ്ക്ലൂസീവ് കലക്ഷനുകളും ഷോറൂമില്‍ ലഭ്യമാക്കിയിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് അബൂദബി എമിറേറ്റിൽ 16 ഔട്ട്ലെറ്റുകളുണ്ട്.
ഈ വര്‍ഷം ദുബൈയിലും ഷാര്‍ജയിലുമായി കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനും ബ്രാന്‍ഡിന് പദ്ധതിയുണ്ട്. ശക്തമായ വിപുലീകരണ പദ്ധതികളാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനുള്ളത്. യു.കെ, ബംഗ്ലാദേശ്, ആസ്ട്രേലിയ, ഈജിപ്ത്, കാനഡ, തുര്‍ക്കിയ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ രാജ്യങ്ങളിലേക്കും ഉടന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

