‘ലുലു ഇന്ത്യ ഉത്സവ്’; നിറങ്ങളിൽ ഇന്ത്യയെ നിറച്ച് വിദ്യാർഥികൾ
text_fields‘ലുലു ഇന്ത്യ ഉത്സവി’ന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇന്ത്യൻ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്’ മത്സര ജേതാക്കൾ ഇന്ത്യന് എംബസി പൊളിറ്റിക്സ് ആൻഡ് കോമേഴ്സ് ഫസ്റ്റ് സെക്രട്ടറി സ്മിത പട്ടേൽ, ലുലു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർക്കൊപ്പം
കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ആരംഭിച്ച ‘ഇന്ത്യ ഉത്സവി’ൽ ഇന്ത്യയുടെ വ്യത്യസ്ത കാഴ്ചകൾ വരകളിലും നിറങ്ങളിലും അവതരിപ്പിച്ച് വിദ്യാർഥികൾ. പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇന്ത്യൻ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്’ മത്സരത്തിൽ ഇന്ത്യൻ സ്‌കൂളുകളിലെ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യൻ ദേശീയപതാക, ഭൂപടം, ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കൾ, സ്മാരകങ്ങൾ എന്നിവയെല്ലാം കുട്ടികൾക്ക് രചനാവിഷയമായി.
കുട്ടികളുടെ രചനകൾ വീക്ഷിക്കുന്നവർ
ഡ്രോയിങ് സീനിയേഴ്സ്, ഡ്രോയിങ് ജൂനിയേഴ്സ്, ക്രാഫ്റ്റ്സ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് ലുലു ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകി. ലുലു മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെ മുഴുവൻ വരകളും മറ്റും അൽറായിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഇന്ത്യ വാൾ’ എന്ന പേരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹൈപ്പർമാർക്കറ്റിലെ സന്ദർശകരുടെ പ്രധാന ആകർഷണ ഇടമായി ഇത് മാറിയിട്ടുണ്ട്.
ജനുവരി 31വരെ ലുലു ഹൈപ്പർ മാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും തുടരുന്ന ‘ലുലു ഇന്ത്യ ഉത്സവ്’ പ്രത്യേക പ്രമോഷന്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണങ്ങളുടെ വൈവിധ്യവും പാചകരീതികളും ഉൾക്കൊള്ളുന്ന ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഇവന്റിന്റെ പ്രധാന ആകർഷണമാണ്. ഇന്ത്യൻ സ്മാരകങ്ങളുടെ ചിത്രങ്ങളും കട്ടൗട്ടുകളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

