ലോകകപ്പ് ആഘോഷമാക്കി ലുലു ഹൈപ്പർ മാർക്കറ്റ്
text_fieldsലുലു ഹൈപ്പർ മാർക്കറ്റ് അൽറായ് ഔട്ട്‍ലെറ്റിൽ ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ അർജന്റീനയുടെ വിജയം ആഘോഷിക്കുന്ന ഫാൻസ്
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ അവസാനിക്കുമ്പോൾ ഉപഭോക്താക്കൾക്കായി മികച്ച സേവനമൊരുക്കിയ സംതൃപ്തിയിൽ ലുലു ഹൈപ്പർ മാർക്കറ്റ്. മത്സരം ആരംഭിച്ചതുമുതൽ ജഴ്സി, സ്പോർട്സ് വസ്തുക്കൾ, ടി.വി എന്നിവയിൽ വലിയ ഡിസ്കൗണ്ടുകൾ ലുലുവിന്റെ എല്ലാ ഔട്ട്‍ലെറ്റുകളിലും പ്രഖ്യാച്ചിരുന്നു.
എല്ലാ ടീമുകളുടെയും മികച്ച കളിക്കാരുടെ കട്ടൗട്ടുകൾ, ജഴ്സി എന്നിവയുടെ പ്രദർശനം, വിവിധ മത്സരങ്ങൾ എന്നിവയും വിവിധ ഔട്ട്‍ലെറ്റുകളിൽ ഒരുക്കി.
കിക്ക് ആൻഡ് വിൻ എന്ന പേരിൽ ഒരുക്കിയ പെനാൽട്ടി മത്സരത്തിൽ നിരവധി പേർ പങ്കാളികളായി. ഫൈനലിൽ ജയിക്കുന്നവരെ പ്രഖ്യാപിക്കാൻ ഉപഭോക്താക്കൾക്കായി പ്രത്യേക മത്സരവും ഒരുക്കി. ലുലു ഹൈപ്പർ മാർക്കറ്റ് അൽറായ് ഔട്ട്‍ലെറ്റിൽ കളികാണുന്നതിനായി വിപുലമായ സൗകര്യം ഏർപ്പെടുത്തിയിരുന്നു.
വലിയ സ്ക്രീനും ഇരിപ്പിടങ്ങളുമുള്ള ഇവിടെ നിരവധി പേരാണ് ദിവസവും കളികണ്ടത്. ഫൈനൽ ദിനത്തിൽ ലുലു ഫുട്ബാൾ ഫാൻസിനായി പ്രത്യേക സൗകര്യവും ഒരുക്കുകയു ണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

