ഓണക്കോടിക്കൊപ്പം രണ്ടുകോടിയുടെ സമ്മാനങ്ങളുമായി കല്യാൺ സിൽക്സ്
text_fieldsകോഴിക്കോട്: ഓണം ഇത്തവണയും സമ്മാനങ്ങളുടെ ഉത്സവമാക്കി മാറ്റുകയാണ് കല്യാൺ സിൽക്സ്. ലോകത്തെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് ജൂലൈ 29 മുതൽ മുതൽ ആഗസ്റ്റ് 25 വരെ സമ്മാന പദ്ധതിയിലൂടെ കൈകളിലെത്തിക്കുന്നത് രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ. ബമ്പർ സമ്മാനമായി ഒരു വിജയിക്ക് ലഭിക്കുക 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണനാണയങ്ങളാണ്.
20 ടൊയോട്ട ഗ്ലാൻസ കാറുകൾ, 28 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ, 28 ഗോദ്റെജ് എയർ കണ്ടീഷണറുകൾ, 28 ഗൃഹോപകരണ കോംബോ പായ്ക്ക്, ലക്ഷക്കണക്കിന് രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങിയവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കേരളത്തിലെ ഷോറൂമുകൾക്ക് പുറമെ ബാംഗ്ലൂരിലെ ഷോറൂമുകളിലും സമ്മാനമുണ്ട്.
ആഴ്ചതോറും അഞ്ചുപേർക്ക് ടൊയോട്ട ഗ്ലാൻസ കാറുകൾ, ദിവസേന ഒരാൾക്ക് ഹോണ്ട ആക്ടിവ സ്കൂട്ടർ, ഒരാൾക്ക് ഗോദ്റെജ് എയർ കണ്ടീഷണർ, ഒരാൾക്ക് ഗൃഹോപകരണ കോംബോ പായ്ക്ക് എന്നിങ്ങനെയാണ് വലിയ സമ്മാനങ്ങളുടെ വിതരണം. കല്യാൺ സിൽക്സിലെ ഓരോ 2000 രൂപയുടെ പർച്ചേസിനൊപ്പവും അല്ലെങ്കിൽ കല്യാൺ ഹൈപ്പർമാർക്കറ്റിലെ ഓരോ 1000 രൂപയുടെ പർച്ചേസിനൊപ്പവും സമ്മാന കൂപ്പൺ നേടാം. ആഴ്ചതോറും നറുക്കെടുക്കും. “എല്ലാ മലയാളികളും കാത്തിരിക്കുന്ന ആഘോഷമാണ് കല്യാൺ സിൽക്സിന്റെ ഓണക്കാല ഓഫർ. സമ്മാനങ്ങളുടെ എണ്ണത്തിലും മൂല്യത്തിലും ഇത്തവണ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്.
ഓണക്കോടിക്കൊപ്പം രണ്ടു കോടിയും എന്ന പദ്ധതിയിലൂടെ കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ട്”- കല്യാൺ സിൽക്സ് ആൻഡ് ഹൈപർമാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

