ദീപാവലിക്ക് കാഷ് ബാക്ക് ഓഫറുമായി ജോയ് ആലുക്കാസ്
text_fieldsമനാമ: ദീപാവലി ആഘോഷങ്ങൾക്ക് നിറംപകരാൻ കാഷ് ബാക്ക് ഓഫറുമായി ജോയ് ആലുക്കാസ്. 250 ദീനാറിന്റെ സ്വർണാഭരണം വാങ്ങുന്നവർക്ക് അഞ്ച് ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. 250 ദീനാറിന്റെ ഡയമണ്ട്, പോൾകി, പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറാണ് കാത്തിരിക്കുന്നത്.
എല്ലാ ആഘോഷങ്ങളും സവിശേഷമാക്കാനാണ് തങ്ങൾ എപ്പോഴും ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവും ലക്ഷ്യമിട്ടാണ് ഓഫറുകൾ തയാറാക്കുന്നത്. ഉപഭോക്താക്കൾക്ക് വൻ തുക ലാഭിക്കാനും ജോയ് ആലുക്കാസിനൊപ്പം ആഘോഷിക്കാനും കഴിയുന്ന അവസരമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഈ മാസം 25 വരെ ഓഫറുകൾ ലഭ്യമാണ്.

