ജോയ് ആലുക്കാസ് ബർ ദുബൈയിൽ പുതിയ ഷോറൂം തുറന്നു
text_fieldsദുബൈ: ജോയ് ആലുക്കാസ് ബർ ദുബൈയിലെ മീന ബസാറിൽ പുതിയ ഷോറൂം തുറന്നു. നവംബർ ഒമ്പതിന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസിന്റെ സാന്നിധ്യത്തിൽ ജോളി ജോയ് ആലുക്കാസ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. മേരി ആന്റണി, ആന്റണി ജോസ്, എൽസ തോമസ്, തോമസ് മാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ ആഭരണ ശേഖരങ്ങൾ, മുൻനിര ഉപഭോക്തൃ സേവനം, ആകർഷകമായ ഫെസ്റ്റിവൽ ഓഫറുകൾ എന്നിവ പുതിയ ഷോറൂം വാഗ്ദാനം ചെയ്യുന്നു. പുതിയ ഷോറൂം ആരംഭിച്ചതായി അറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഞങ്ങളുടെ അഭ്യുദയകാംക്ഷികൾക്കും ഉപഭോക്താക്കൾക്കും മികച്ച സേവനം ഇതുവഴി ലഭ്യമാക്കുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

