ഇഷക്ക് ഇരട്ടക്കുഞ്ഞുങ്ങൾ; അനുഗ്രഹം തേടി അംബാനി കുടുംബം
text_fieldsമുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്കും ഭർത്താവ് ആനന്ദ് പിരമലിനും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ജനിച്ചത്. ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് പേരിട്ടത്.
'ഞങ്ങളുടെ കുട്ടികൾ ഇഷക്കും ആനന്ദിനും 2022 നവംബർ 19ന് ഇരട്ടക്കുഞ്ഞുങ്ങളുണ്ടായ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഇഷയും കുഞ്ഞുങ്ങളായ ആദിയയും കൃഷ്ണയും സുഖമായിരിക്കുന്നു. ഇഷയുടെയും ആനന്ദിന്റെയും ജീവിതത്തിലെ പ്രധാനഘട്ടമാണിത്. ഇവർക്കും ആദിയക്കും കൃഷ്ണക്കും നിങ്ങളുടെ അനുഗ്രഹം വേണം' - അംബാനി കുടുംബം പ്രസ്താവനയിൽ അറിയിച്ചു.
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി അജയ് പിരമലിന്റെയും സ്വാതി പിരമലിന്റെയും മകൻ ആനന്ദ് പിരമലും 2018 ലാണ് വിവാഹിതരായത്.
2020 ഡിസംബറിൽ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കും മകൻ ജനിച്ചിരുന്നു.
ഇഷയെ ആഗസ്റ്റിൽ അംബാനി റിലയൻസ് ഗ്രൂപ്പ് റീട്ടെയിൽ ബിസിനസിന്റെ നേതൃത്വത്തിലേക്ക് എത്തിച്ചിരുന്നു. അതേസമയം,മൂത്ത മകൻ ആകാശിന് ജിയോയുടെ ചുമതലയും ഇളയമകൻ ആനന്ദ് അംബാനിക്ക് പുതിയ ഊർജ ബിസിനസിന്റെ നേതൃത്വവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

