Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-ഇ.യു വ്യാപാര കരാർ പിയൂഷ് ഗോയൽ ഇന്ന് ബ്രസൽസിൽ
text_fieldsbookmark_border
വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ
Listen to this Article
ന്യൂഡൽഹി: യൂറോപ്യൻ യൂനിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്കായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ തിങ്കളാഴ്ച ബ്രസൽസിൽ എത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ യൂറോപ്യൻ യൂനിയൻ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റും വ്യാപാര കമീഷണറുമായ മാറോസ് സെഫ്കോവിക്കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വിപണി തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും തീരുവ ഇതര നിയന്ത്രണങ്ങൾ സംബന്ധിച്ചും ഇരുകൂട്ടരും ചർച്ച ചെയ്യും. ഇതുവരെ നടന്ന ചർച്ചകളുടെ പുരോഗതി വിലയിരുത്തുകയും കൂടുതൽ ചർച്ചകൾ ആവശ്യമായ മേഖലകൾ കണ്ടെത്തുകയും ചെയ്യും. ഒക്ടോബർ ആറു മുതൽ 10 വരെ നടന്ന ചർച്ച ഉൾപ്പെടെ ഇതുവരെ 14 വട്ടം ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നുകഴിഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

